കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപ്രതി വിട്ടാല്‍ കോഡ അറസ്‌റ്റില്‍

Google Oneindia Malayalam News

റാഞ്ചി: അഴിമതിയാരോപണങ്ങളില്‍ മുങ്ങിത്താണ മുന്‍ ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി മധു കോഡ ആശുപത്രി വിട്ടാല്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന്‌ ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തങ്ങളെ അറിയിക്കാതെ കോഡയെ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്യരുതെന്ന്‌ ആശുപത്രി അധികൃതര്‍ക്ക്‌ ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ്‌ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. വയറുവേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവും അനുഭവപ്പെട്ടതിനേത്തുടര്‍ന്ന്‌ ചൊവ്വാഴ്‌ചയാണ്‌ കോഡയെ റാഞ്ചിയിലെ എആര്‍എ.മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

രണ്ടായിരം കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത്‌ സമ്പാദിച്ച കേസില്‍ കോഡയ്‌ക്കും ഏഴ്‌ കൂട്ടാളികളും വിശദമായ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കഴിഞ്ഞ ദിവസം നോട്ടീസ്‌ നല്‍കിയിരുന്നു.

അതിനിടെ ആദായനികുതി അധികൃതര്‍ റാഞ്ചിയിലെ കോഡയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നോട്ടെണ്ണുന്ന നാലു യന്ത്രങ്ങള്‍ കൂടി പിടിച്ചെടുത്തു. വീട്‌ ആദായനികുതി വകുപ്പ്‌ സീല്‍ചെയ്‌തിരിയ്‌ക്കുകയാണ്‌.

അന്വേഷണങ്ങള്‍ പുരോഗമിയ്‌ക്കുന്നതിനിടെ കോഡയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ ഞെട്ടിയ്‌ക്കുന്ന വിവരങ്ങളാണ്‌ ഓരോദിവസവും പുറത്തുവരുന്നത്‌. അനധികൃത സ്വത്ത്‌ സമ്പാദനവും ഹവാല ഇടപാടുകളിലും തുടങ്ങിയ അന്വേഷണം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിയ്‌ക്കുന്നത്‌ ഒരു പ്രത്യേക സാമ്പത്തിക മേഖല തന്നെ സ്വന്തമാക്കാന്‍ കോഡ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലാണ്‌.

ഉത്തര്‍പ്രദേശിലെ നോയ്‌ഡയില്‍ 4800 കോടിയുടെ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാന്‍ കോഡയുടെ ബിനാമിയായ ഒരു വ്യക്തി പലതവണ ചര്‍ച്ച നടത്തിയതിന്റെ രേഖകളും ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. സാമ്പത്തിക മേഖലയ്‌ക്ക്‌ നല്‍കേണ്ട തുക ഇന്ത്യന്‍ കറന്‍സിക്ക്‌ പകരം തതുല്യമായ തുക യൂറോയില്‍ (70 കോടി യൂറോ) നല്‍കാനായിരുന്നത്രേ കോഡയുടെ ഉദ്ദേശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X