കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയും മക്കളും അനിശ്ചിതകാല നിരാഹാരത്തിന്

  • By Staff
Google Oneindia Malayalam News

Madhani
കൊല്ലം: ജീവിക്കാന്‍ അനുവദിക്കുക, തനിയ്ക്കും കുടുംബത്തിനുമെതിരെയുള്ള ഗൂഢാലോചന അന്വേഷണം നടത്തി പുറത്തുകൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മദനിയും രണ്ട് മക്കളും സെക്രട്ടറിയേറ്റിന് മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി അറിയിച്ചു.

വെള്ളിയാഴ്ച ബീമാപ്പള്ളിയില്‍ ജുമാ നമസ്‌ക്കാരത്തിന് ശേഷമായിരിക്കും നിരാഹാരം തുടങ്ങുക. തന്നെയും കുടുംബത്തിനെയും തീവ്രവാദിയാക്കാനുള്ള ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൂടിയാണ് നിരാഹാരമെന്നും അന്‍വാര്‍ശേരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ മദനി വിശദീകരിച്ചു.

പൊലീസ് കസ്റ്റഡിയിലായതിന് ശേഷം സൂഫിയ മദനി കുറ്റസമ്മതം നടത്തിയതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മദനി പറഞ്ഞു. നേരത്തെ പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ പുതുതായി ചോദ്യങ്ങള്‍ ഒന്നും ഇപ്പോഴും പൊലീസ് ചോദിച്ചിട്ടില്ല. അന്നു പറഞ്ഞ ഉത്തരങ്ങള്‍ തന്നെയാണ് ഇപ്പോഴും പറഞ്ഞത്്.

സൂഫിയയെ വ്യാഴാഴ്ച എസിപി പിഎം വര്‍ഗീസും വെള്ളിയാഴ്ച കമ്മീഷണര്‍ മനോജ് എബ്രഹാമുമാണ് ചോദ്യം ചെയ്തത്. ഇവരല്ലാതെ മറ്റൊരാളും അവരെ ചോദ്യം ചെയ്തിട്ടില്ല. തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തന്നെ കുടുക്കിയതുപോലെ സൂഫിയയെയും മറ്റേതോ സംസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തമിഴ്‌നാട് പോലീസ് ചോദ്യം ചെയ്തുവെന്നുള്ള പ്രചാരണങ്ങളെന്ന് മദനി പറഞ്ഞു.

ഒരുമുസ്ലീം സ്ത്രീക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തതാണ് തന്റെ ഭാര്യയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍പോലും ഒരു മുസ്‌ലീം സ്ത്രീയ്ക്കും ഇത്രയും അനുഭവിക്കേണ്ടി വന്നിട്ടില്ല. താനുയര്‍ത്തുന്ന സംശയങ്ങള്‍ക്ക് കേരള സമൂഹത്തിന് മുന്നില്‍ മറുപടി നല്‍കണം.

എറണാകുളം കേന്ദ്രീകരിച്ചുള്ള പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതായി മദനി പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ കൈവശമുണ്ട്.
തന്റെ മാതാപിതാക്കളും തന്നോടൊപ്പം നിരാഹാരം അനുഷ്ഠിയ്ക്കാന്‍ തയാറായിരുന്നു. എന്നാല്‍ അവരുടെ പ്രായം കാരണം താനാണ് വേണ്ടെന്ന് പറഞ്ഞത്. അതേ സമയം മക്കള്‍ തന്നോടൊപ്പം നിരാഹാരത്തിന് സ്വയം തയാറായി വരികയായിരുന്നു. മദനി പറഞ്ഞു.

മദനിയുടെ ഇളയ മകന്‍ സലാവുദ്ദീന്‍ അയൂബി വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു. "എനിയ്ക്ക് ആറു മാസം പ്രായമുള്ളപ്പോള്‍ ബാപ്പച്ചിയെ പൊലീസുകാര്‍ പിടിച്ചുകൊണ്ടു പോയി. ജയിലില്‍ നിന്ന് ഇറങ്ങിയപ്പോഴാ ഞാന്‍ ബാപ്പച്ചിയെ കാണുന്നത്. ഇപ്പോള്‍ എന്റെ ഉമ്മയെയും അവര്‍ കൊണ്ടുപോയി. നാളെ ഞങ്ങളെയും കൊണ്ടുപോകും." മൂത്തമകന്‍ ഉമര്‍ മുഫ്താബ്, മാതാപിതാക്കളായ ടിഎ അബ്ദുല്‍ സമ്മദ്, അസ്മ ബീവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X