കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐഎയുടെ വരവ് രാഷ്ട്രീയ നാടകം: മദനി

  • By Staff
Google Oneindia Malayalam News

Madhani
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസടക്കം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യെ എല്‍പ്പിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയുടെ ഭാഗമാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി.

കേരളത്തിലെ ചിലരുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനുള്ള നാടകമാണിത്. കളമശേരി കേസിലും, കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിലും ഇതുവരെ അറസ്റ്റ് ചെയ്തവരാരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പിഡിപിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരല്ല.

കളമശേരി കേസില്‍ പ്രതിയാക്കപ്പെട്ട ഷെരീഫ് മാത്രമാണ് പിഡിപിയില്‍ ഉണ്ടായിരുന്നത്. ഇയാളെ പിന്നീട് വെറുതെ വിടുകയും ചെയ്തിരുന്നു-തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മദനി ചൂണ്ടിക്കാട്ടി.

ഞാന്‍ ജയിലില്‍ പോയശേഷം കുറച്ചാളുകള്‍ കാണിച്ച അവിവേകമാണ് ബസ് കത്തിക്കല്‍. പ്രതീക്ഷിച്ചത് ലഭിക്കാതെ പിഡിപി ചട്ടക്കൂടില്‍ നിന്നും വിട്ടുപോയ ചിലരാണ് പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പെട്ടത്.

എന്‍ഐഎ വന്നാലും എഫ്ബിഐ വന്നാലും പിഡിപിക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. സത്യസന്ധമായ അന്വേഷണം ഇവരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

യാതൊരു കീഴ് വഴക്കങ്ങളും പാലിക്കാതെയാണ് എന്‍ഐഎ കേരളത്തിലെ കേസുകള്‍ ഏറ്റെടുക്കുന്നത്. ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായും നിയമപരമായും നേരിടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X