കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേക്കടിയില്‍ ബോട്ടിങ് പുനരാരംഭിക്കുന്നു

  • By Staff
Google Oneindia Malayalam News

Boat service at Thekkady to be resumed tomorrow
തേക്കടി: സെപ്റ്റംബര്‍ 30നുണ്ടായ ബോട്ടപകടത്തെ തുടര്‍ന്ന് തേക്കടി തടാകത്തില്‍ കഴിഞ്ഞ മൂന്നരമാസമായി നിര്‍ത്തിവെച്ചിരുന്ന ബോട്ട് സര്‍വീസ് വെള്ളിയാഴ്ച പുനരാരംഭിയ്ക്കും.

കെടിഡിസിയുടെ ജലകന്യക ബോട്ട് ദുരന്തത്തില്‍ അന്യ സംസ്ഥാനക്കാരായ 46 പേരുടെ ജീവനാണ് പൊലിഞ്ഞത്. ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ബോട്ടിംങ്ങാണ് വ്യാപകമായ ആവശ്യത്തെ തുടര്‍ന്ന് പുനരാരംഭിയ്ക്കുന്നത്.

കെടിഡിസിയുടെ നാലു ബോട്ടുകള്‍ക്കും വനം വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ക്കുമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. കെടിഡിസിയുടെ ബോട്ടുകളും ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കും.

തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ഇനിമുതല്‍ ബോട്ടിങ്ങിനു വേണ്ട ടിക്കറ്റ് നല്‍കുകയുള്ളു. കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പന തടയുന്നതിന്റെ ഭാഗമായാണിത്. നേരത്തെ കുമളി നിവാസികള്‍ക്ക് ടിക്കറ്റ് ഇല്ലാതെ തന്നെ പ്രവേശനം അനുവദിച്ചിരുന്നു.

ബോട്ടിങ് നിര്‍ത്തിയത് തേക്കടിയിലേ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു. മേഖലയുടെ സാമ്പത്തികാവസ്ഥയെ തന്നെ ഇത് തകര്‍ക്കുമെന്ന സ്ഥിതി വന്നപ്പോള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബോട്ടിങ്ങ് പുനരാരംഭിയ്ക്കുന്നതിനായി പ്രക്ഷോഭം നാട്ടുകാര്‍ നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X