കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശംബളപരിഷ്‌ക്കരണത്തിന് കമ്മീഷനായി

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശംബള പരിഷ്‌കരണത്തിനായി റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായി മൂന്നംഗ കമ്മീഷനെ നിശ്ചയിച്ചതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്റര്‍ഫോര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസി(സിഡിഎസ്)ലെ സാമ്പത്തിക വിദഗ്ധന്‍ ഡോ പി മോഹനന്‍പിള്ള, അഭിഭാഷകനും സര്‍വീസ് വിദഗ്ധനുമായ വേണുഗോപാലന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനോട് ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

ഐഎഎസ് ഉദ്യോഗ്ഥരെ കമ്മീഷന്‍ അദ്ധ്യക്ഷനായി നിയമിക്കുന്ന പതിവില്‍നിന്ന് വ്യത്യസ്തമായി ഇതാദ്യമായാണ് ഹൈക്കോടതി ജഡ്ജിയെ നിശ്ചയിക്കുന്നത്. ജീവനക്കാരുടെ പ്രമോഷന്‍, ശമ്പളഘടന, മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ പരിഷ്‌കരണം എന്നിവ സംബന്ധിച്ച ശുപാര്‍കളാണ് കമ്മീഷന്‍ സമര്‍പ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്തരിച്ച പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായധനം നല്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ, പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന് ചികിത്സാ സഹായമായി ഒരുലക്ഷം രൂപ നല്കും.

മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് അനുവദിച്ച വായ്പയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും മന്ത്രിസഭായോഗം അംഗീകരിച്ചു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി സ്വതന്ത്രമാക്കി കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന പേരില്‍ പുനസംഘടിപ്പിക്കും.

പൂനെ സ്‌ഫോടനത്തെയും മാവോയിസ്റ്റ് ആക്രമണങ്ങളെയും മുഖ്യമന്ത്രി അപലപിച്ചു. സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നതായും ഇക്കാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X