കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവത്തെ അവഹേളിച്ചു: അധ്യാപകന് സസ്‌പെന്‍ഷന്‍

  • By Lakshmi
Google Oneindia Malayalam News

Newman College
തൊടുപുഴ: ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ചോദ്യപേപ്പറില്‍ പ്രവാചകനെയും ദൈവത്തെയും നിന്ദിച്ച സംഭവത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളെജിലെ മലയാളം അധ്യാപകനെ സസ്പന്റ് ചെയ്തു.

ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ പ്രൊഫസര്‍ ടി. ജെ. ജോസഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചോദ്യപേപ്പറില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞദിവസം നടന്ന ഇന്റേണല്‍ പരീക്ഷയില്‍ ഗദ്യവും രചനയും എന്ന തലക്കെട്ടില്‍ ദൈവവും മുഹമ്മദ് നബിയുമായുള്ള സംഭാഷണം എന്ന ഭാഗത്ത് ഉപയോഗിച്ച ചില ചോദ്യങ്ങളാണ് സഭ്യമല്ലെന്ന് പരാതിയുയര്‍ന്നത്.

ഇതിനെതിരെ മുസ്‌ലീം സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മതവികാരം വ്രണപ്പെടുത്തിയതിനെതിരെ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും മുസ്‌ലീം സംഘടനകള്‍ വെള്ളിയാവ്ച പ്രതിഷേധപരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

കോളേജിന് മുന്നിലേക്ക് യൂത്ത് ലീഗ് കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

എന്നാല്‍ ഒരു തിരക്കഥയില്‍ വന്ന ഭാഗമാണിതെന്നും അതിലെ ചില വരികള്‍ മാത്രം എടുത്ത് വിവാദമാക്കുകയാണ് ഉണ്ടായതെന്നും കോളേജ് അധികൃതര്‍ പ്രതികരിച്ചു.

തൊടുപുഴ നഗരത്തില്‍ പ്രകടനവുമായെത്തിയവര്‍ നിര്‍ബന്ധിച്ച് കടകളടപ്പിച്ചു. താടുപുഴയില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X