കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌ഐടി മോഡിയെ ചോദ്യം ചെയ്തു

  • By Lakshmi
Google Oneindia Malayalam News

Modi
അഹമ്മദാബാദ്: ഗുജറാത്ത് കൂട്ടക്കൊലക്കേസ് കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ശനിയാഴ്ച മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒരു ഇടവേളയ്ക്കു ശേഷം രാത്രിയിലും തുടര്‍ന്നു. അഞ്ചര മണിക്കൂറിലേറെ നീണ്ട ആദ്യഘട്ടം ചോദ്യം ചെയ്യലില്‍ മോഡി അന്വേഷണസംഘത്തിന്റെ 68 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

ഇടവേളയില്‍ പുറത്തിറങ്ങിയ മോഡി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞെന്നും ചോദ്യം ചെയ്യല്‍ ഒരുദിവസം കൊണ്ട് അവസാനിക്കണമെന്നാണ് ആഗ്രഹമെന്നും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സാധാരണ പൗരനെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും താന്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയനാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും പറഞ്ഞ മോഡി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായതു തന്റെ വിമര്‍ശകര്‍ക്കുള്ള ഉചിതമായ മറുപടിയാണെന്നും പറഞ്ഞു.

ചോദ്യം ചെയ്യല്‍ തുടരുന്നതിനു മുമ്പ് അന്വേഷണസംഘത്തിനു 'ഗൃഹപാഠം' ചെയ്യാന്‍ കുറച്ചു സമയം നല്‍കുകയാണെന്നു പറഞ്ഞാണു മോഡി ഇടവേളയില്‍ പുഞ്ചിരിയോടെ പുറത്തുവന്നത്. അന്വേഷണസംഘം ചായ തന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഞാന്‍ നിങ്ങള്‍ക്ക് അല്‍പ്പം മസാല നല്‍കാനാണു വന്നത്' എന്നായിരുന്നു മോഡിയുടെ മറുപടി.

എട്ടുവര്‍ഷം മുമ്പു നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആദ്യമായാണു മോഡിയെ ചോദ്യംചെയ്യുന്നത്. അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ എസ്.ഐ.ടിയുടെ ഓഫീസില്‍ ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു മോഡി ഹാജരായത്.

ഈ ചോദ്യം ചെയ്യലോടെ ക്രിമിനല്‍ കൂട്ടക്കൊലക്കേസില്‍ ചോദ്യം ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യമുഖ്യമന്ത്രിയെന്ന വിശേഷണം നരേന്ദ്രമോഡിക്കു സ്വന്തമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X