കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളിക്കാന്‍ കെവി തോമസും

  • By Lakshmi
Google Oneindia Malayalam News

KV Thomas
കൊച്ചി: എ ഗ്രൂപ്പ്, വിശാല ഐ ഗ്രൂപ്പ് എന്നിവയ്ക്കുപുറമേ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ ധ്രുവീകരണം. കേന്ദ്രമന്ത്രി കെവി തോമസിന്റെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ് രൂപപ്പെടുന്നത്.

മട്ടാഞ്ചേരി ചുള്ളിക്കല്‍ ശ്രീനാരായണഹാളില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ 500 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. കോണ്‍ഗ്രസിലെ വിശാല ഐക്യത്തിനെതിരെയാണ് പുതിയ ഗ്രൂപ്പിന്റെ പിറവി.

കെ വി തോമസിന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പിന് മുല്ലപ്പള്ളി രാമചന്ദ്രന്‍, തെന്നല ബാലകൃഷ്ണപിള്ള, സി വി പത്മരാജന്‍, പി സി ചാക്കോ, ടി എച്ച് മുസ്തഫ, കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരുടെ പിന്തുണയുണ്ടെന്നാണ് സൂചന.

ഐ ഗ്രൂപ്പിന് വ്യക്തമായ സ്വാധീനമുള്ള കൊച്ചി മണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളിലെ 6 കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയിലെ 25 ഓളം ഭാരവാഹികളും യൂത്ത് കോണ്‍ഗ്രസിന്റെ 9 മണ്ഡലം കമ്മിറ്റികളും പുതിയ ഗ്രൂപ്പിനോടൊപ്പമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ഡി സി സി വൈസ് പ്രസിഡന്റ് ടി വൈ യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ്, ഡി സി സി നേതാക്കളായ കെ ആര്‍ സുഭാഷ്, എം പ്രേമചന്ദ്രന്‍, അഗസ്റ്റസ് സിറിള്‍, കെ കെ കുഞ്ഞച്ചന്‍, എ എം അയൂബ് എന്നിവര്‍ക്ക് പുറമെ നിരവധി പ്രാദേശിക നേതാക്കളും പങ്കെടുത്തു.

കൊച്ചി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുതിയ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിളിച്ച് കൂട്ടി സംഘടന പിടിച്ചെടുക്കാനാണ് യോഗത്തിന്റെ തീരുമാനം.

സംഘടനാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ സജീവമായത് ദേശീയ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി അകലുകയും ഉമ്മന്‍ ചാണ്ടി കെ കരുണാകരുമായി ചേര്‍ന്ന് ഗ്രൂപ്പ് സജീവമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതെല്ലാം കേരളത്തിലെ കോണ്‍ഗ്രസിലെ പുതിയ ധ്രുവീകരണങ്ങളാണ്.

സംഘടനാതിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കേരളത്തില്‍ ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി എകെ ആന്റണി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയായ കെവി തോമസിന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X