കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റ് ക്യൂബയ്ക്ക് എന്ത് പറ്റി?

Google Oneindia Malayalam News

ഹവാന: അഞ്ച് ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിടാന്‍ തയാറെടുക്കുകയാണ് കമ്യൂണിസ്റ്റ് ക്യൂബ. ഇത് അഞ്ച് ലക്ഷമല്ല പത്ത് ലക്ഷം തന്നെയാവുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഇതിനൊപ്പം സ്വകാര്യ സംരംഭകരെ അനുകൂലിയ്ക്കുന്ന നയങ്ങളും ക്യൂബ നടപ്പാക്കും. സര്‍ക്കാരിന് ഈ ജീവനക്കാരെ മുഴുവന്‍ തീറ്റിപോറ്റാനാവില്ലെന്നാണ് സഖാവ് ഫിഡല്‍ കാസ്ട്രോയുടെ സഹോദരനും ക്യൂബന്‍ പ്രസി‍ഡണ്ടുമായ സഖാവ് റൗണ്‍ കാസ്ട്രോ പറയുന്നത്.

ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ജോലി കിട്ടുന്നതിന് സഹായിയ്ക്കാനായാണ് സ്വകാര്യ സംരംഭങ്ങളെ സഹായിയ്ക്കാന്‍ ക്യൂബ തയാറാവുന്നത്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സ്വകാര്യ സംരംഭകരാവാം. പത്ത് ലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ പറഞ്ഞ് വിടുകയാണെങ്കില്‍ അത് ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ 20 ശതമാനമായിരിയ്ക്കും. ആകെ 51 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് ക്യൂബയില്‍ ഉള്ളത്. റൗള്‍ കാസ്ട്രോ ഒരു ടെലിവിഷന്‍ സന്ദേശത്തിലാണ് ഈ വിപ്ലവകരമായ തീരുമാനം ക്യൂബന്‍ ജനതയെ അറിയിച്ചത്. പിരിച്ച് വിടലിന്റെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സ്വകാര്യ മേഘലയ്ക്ക് ഉടനടി എങ്ങനെ അഞ്ചോ പത്തോ ലക്ഷം തൊഴിലന്വേഷകരെ സംതൃപ്തിപ്പെടുത്താനാവുമെന്ന് കണ്ട് അറിയേണ്ടിയിരിയ്ക്കുന്നു. വന്‍കിട സ്വകാര്യ സംരംഭങ്ങള്‍ ഒന്നും തന്നെ ക്യൂബയില്‍ ഇല്ല താനും. പിരിച്ച് വിടല്‍ വൈകാതെ തുടങ്ങും. 2011 ഏപ്രില്‍ ആവുമ്പോള്‍ പൂര്‍ത്തിയാവുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടല്‍.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയായ ക്യൂബന്‍ വര്‍ക്കേഴ്സ് കോണ്‍ഫെ‍ഡറേഷനില്‍ 30 ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളാണ്. ഇതല്ലാതെ മറ്റൊരു തൊഴിലാളി സംഘടനയും ക്യൂബയിലില്ല. മറ്റ് സംഘടനകള്‍ തുടങ്ങുന്നത് ക്യൂബയില്‍ നിരോധിച്ചിരിയ്ക്കുകയാണ്.

ക്യൂബയിലെ കമ്യൂണിസ്റ്റ് വികസന മാതൃക വിജയകരമല്ലെന്ന് രാജ്യത്തിന്റെ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോ അഭിപ്രായപ്പെട്ടതായി ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് പിന്നീട് ഫിദല്‍ നിഷേധിച്ചു.

അങ്ങനെ ക്യൂബയും സ്വകാര്യവത്കരണത്തിനും ഉദാരീകരണത്തിനും വഴി തുറക്കുകയാണ്. തത്വാധിഷ്ടിതമായ കമ്യൂണിസം പരാജയമാണെന്ന് ഒന്നുകൂടി തെളിയിയ്ക്കപ്പെടുകയാണോ. ചൈനയില്‍ ഇപ്പോള്‍ ഏകാധിപത്യം മാത്രമേഉള്ളു. കമ്യൂണിസം ഇല്ലെന്ന് വിപ്ലവത്തെ വിമര്‍ശിയ്ക്കുന്നവര്‍ നിരന്തരം പറയുന്നുണ്ട്. അതേ വഴിയ്ക്കാണോ ക്യൂബയും ചലിയ്ക്കുന്നത്?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X