കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്കാര്‍ക്ക് ഇനിയും ഒരു കുട്ടി തന്നെ

  • By Ajith Babu
Google Oneindia Malayalam News

ബെയ്ജിങ്: 'ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടി' എന്ന നയം തുടരാന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചതായി ഓദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനന നിരക്ക് കുറക്കുന്നതിനുവേണ്ടി 'ഒറ്റ സന്തതി' നയം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേശീയ ജനസംഖ്യകുടുംബാസൂത്രണ കമീഷന്‍ തലവന്‍ ലി ബിന്‍ പറഞ്ഞു. നയം നടപ്പാക്കിയതിന്റെ ഫലമായി ജനസംഖ്യയില്‍ 40 കോടിയുടെ വര്‍ദ്ധന തടയാന്‍ കഴിഞ്ഞുവെന്നാണ് ചൈന അവകാശപ്പെടുന്നത്.

പ്രസ്തുത നയം നടപ്പാക്കിയ സമയത്ത് ഓരോ കുടുംബത്തിലെയും ജനന നിരക്ക് ആറായിരുന്നെങ്കില്‍ ഇന്നത് രണ്ടായി കുറഞ്ഞെന്ന് ലിബാന്‍ പറഞ്ഞു. ചരിത്രപരമായ നേട്ടങ്ങള്‍ എളുപ്പത്തില്‍ നേടാവുന്നതല്ല. രാഷ്ട്രത്തെ അതിലേക്കെത്തിക്കുന്നതില്‍ സഹകരിക്കുന്ന ഓരോ പൗരന്മാര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. വരും ദശാബ്ദങ്ങളിലും പ്രസ്തുത നയം തന്നെ തുടരാനാണ് കമീഷന്റെ തീരുമാനം അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി തുടരുന്ന 'ഒറ്റ സന്തതി' നയത്തില്‍ ചൈന ഇളവ് അനുവദിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുഞ്ഞുങ്ങളുടെ കുറവും ജനതയുടെ ശരാശരി വയസ്സേറുന്നതുമെല്ലാം ഒറ്റ സന്തതി നയത്തിനെതിരെയുള്ള പ്രധാന വിമര്‍ശനങ്ങളായിരുന്നു. ഇതെല്ലാം തള്ളിയാണ് നയത്തില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ 2008ലെ സെന്‍സസ് അനുസരിച്ച് 133 കോടിയിലേറെ ജനങ്ങളുണ്ട്. 2015ഓടെ അത് 150 കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X