കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ദുരന്തം: 20പേരെ പുറത്തെടുക്കാനായില്ല

  • By Lakshmi
Google Oneindia Malayalam News

Delhi Building Collapse
ദില്ലി: കിഴക്കന്‍ ദില്ലിയില്‍ ലക്ഷ്മി നഗറില്‍ തിങ്കളാഴ്ച തകര്‍ന്ന അഞ്ചുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും 20 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്.

ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ചൊവ്വാഴ്ച രാത്രിക്കു ശേഷം ഇതുവരെ ഒരാളെയും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

ചൊവ്വാഴ്ച അറസ്റ്റു ചെയ്ത കെട്ടിട ഉടമയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാനും ആവശ്യപ്പെട്ടു.

ദുരിതത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ അധികധനസഹായം നല്‍കണമെന്നും പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹാരവും നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Rescue operations continued on Wednesday at the site of the collapsed five-storey building in east Delhi to search for the 20 people still feared buried under the debris, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X