കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപമാനിക്കാന്‍ ശ്രമിച്ചയാളെ യുവതി ഓടിച്ചിട്ട് തല്ലി

  • By Lakshmi
Google Oneindia Malayalam News

തൃപ്പൂണിത്തുറ: ബസ് യാത്രയ്ക്കിടെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് യുവതിയുടെ വക കരണത്തടി. തുടര്‍ന്ന് ബസ്സില്‍ നിന്നും ഇറങ്ങിയോടിയ ഇയാളെ യുവതി ഓടിച്ചിട്ട് അടിച്ച് അവശനാക്കുകയും ചെയ്തു.

പിന്നീട് ഇക്കാര്യം കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയും ചെയ്തു. എറണാകുളത്ത് നിന്ന് ചോറ്റാനിക്കരയ്ക്ക് പോകുകയായിരുന്ന ഗീവര്‍ഗീസ് ബസില്‍ വൈകീട്ട് 7.15ഓടെയാണ് സംഭവമുണ്ടായത്.

ആലപ്പുഴ സ്വദേശി ഹബീബ് (43)നെയാണ് ചൊവ്വാഴ്ച തൃപ്പൂണിത്തുറ പോലീസ് അറസ്റ്റു ചെയ്തത്. എറണാകുളത്ത് വഖഫ്‌ബോര്‍ഡില്‍ ക്ലാര്‍ക്കാണ് ഇയാള്‍.

സ്ത്രീയെ പരസ്യമായി ശരീരത്തില്‍ തൊട്ട് അപമാനിച്ചതിനുള്ള 354ാം വകുപ്പു പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് തൃപ്പൂണിത്തുറ എസ്‌ഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

യുവതി തൃപ്പൂണിത്തുറ സ്വദേശിനിയായ്. യുവതി ഇരുന്ന സീറ്റിനു പിന്നിലെ സീറ്റിലായിരുന്നു ഹബീബ് ഇരുന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ബസ്സില്‍ തിരക്കും കുറവായിരുന്നു. ബസ്സില്‍ വച്ച് യുവതി യാത്രക്കാരന്റെ കരണത്തടിക്കുന്നതുകണ്ടാണ് മറ്റ് യാത്രക്കാര്‍ വിവരം അറിഞ്ഞത്.

വടക്കേക്കോട്ട സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ അടികൊണ്ട ഹബീബ് ബസ്സില്‍ നിന്ന് ഇറങ്ങി പുറത്തേക്കോടി. പുറകെ യുവതിയും ഓടി. ഇതുകണ്ട് മോഷ്ടാവാണെന്ന് കരുതി ആളുകള്‍ ഹബീബിനെ തടഞ്ഞുനിര്‍ത്തി.

പുറകെ ഓടിവന്ന യുവതി വീണ്ടും ഇയാളെ അടിച്ചു. അപ്പോഴാണ് സംഭവം ജനങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് ഹബീബിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

സാധാരണ പോകുന്ന തീവണ്ടി വിട്ടുപോയതിനാല്‍ ഇരുമ്പനം എണ്ണക്കമ്പനിക്കടുത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍ പോകുന്നതിനു വേണ്ടിയാണ് ബസ്സില്‍ യാത്ര ചെയ്തതെന്നാണ് ഹബീബ് പറയുന്നതെന്ന് പോലീസ് പറഞ്ഞു.

തന്റെ കൈ യുവതിയുടെ ദേഹത്ത് മുട്ടിയപ്പോള്‍ സോറി പറഞ്ഞതായും അപ്പോള്‍ അവര്‍ അടിക്കുകയായിരുന്നു വെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് മകളെ അപമാനിച്ചതിനെ ചോദ്യം ചെയ്ത അച്ഛന്‍ ബസ്സില്‍ കുഴഞ്ഞുവീണ് മരിച്ച തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ തന്നെയാണ് ഈ സംഭവവും അരങ്ങേറിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X