കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിന്റെ മമത മമതയോട്: വിക്കിലീക്‌സ്

  • By Ajith Babu
Google Oneindia Malayalam News

ചെന്നൈ: ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തില്‍ വരാനുള്ള സാഹചര്യമൊരുക്കാന്‍ യുഎസ് നയതന്ത്രജ്ഞര്‍ നിര്‍ദേശം നല്‍കിയെന്നു വിക്കിലീക്‌സ്.

സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിനെതിരേ മമത അധികാരത്തില്‍ വരുന്നതാണു യുഎസിനു ഗുണകരമെന്നും നയതന്ത്രജ്ഞര്‍ ഉപദേശം നല്‍കിയതായി വിക്കിലീക്‌സ് കേബിള്‍ വെളിപ്പെടുത്തുന്നു.

2009ലെ ദേശീയ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ തിരിച്ചടിയെത്തുടര്‍ന്നായിരുന്നു നിര്‍ദേശം. മമതയുടെ പാര്‍ട്ടിയുടെ മുന്നേറ്റവും ജനസ്വാധീനവും അവര്‍ സംസ്ഥാന ഭരണത്തിലേറുമെന്നാണു സൂചിപ്പിക്കുന്നത്. ഒരു വിധത്തിലും അവര്‍ യുഎസ് വിരുദ്ധരല്ല. യുഎസ് വിരുദ്ധരായ സിപിഎം സര്‍ക്കാരിനേക്കാള്‍ സൗഹൃദപരമായ നിലപാടാകും മമതയുടേതെന്നും സന്ദേശത്തില്‍ പറയുന്നു.

കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ബേത് എ. പയ്ന്‍ 2009 ഒക്ടോബര്‍ 20നാണ് സന്ദേശമയച്ചത്. ഭാവി മുഖ്യമന്ത്രിയായേക്കാവുന്ന മമതയ്ക്കുള്ള പ്രോത്സാഹനം തുടരണമെന്നും നിര്‍ദേശമുണ്ട്. അതേ സലമയം മമത നല്ലൊരു ഭരണാധികാരിയാവുമോയെന്ന കാര്യത്തില്‍ അവര്‍ ആശങ്ക പ്രകടിപ്പിയ്ക്കുന്നുമുണ്ട്.

എന്തായാലും വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സിപിഎം ആയുധമാക്കികഴിഞ്ഞു. ഇടതുഭരണം അട്ടിമറിയ്ക്കാന്‍ തൃണമൂലിന് യുഎസ് സഹായമുണ്ടെന്ന ആരോപണമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നത്.

English summary
American diplomats pushed United States government officials to cultivate the All India Trinamool Congress leader Mamata Banerjee, following her party's success in West Bengal in the 2009 Lok Sabha election, even while recording scepticism about whether she had changed from being a political maverick to being able to lead the State as Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X