കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകരവിളക്ക് മനുഷ്യനിര്‍മിതം: ദേവസ്വം ബോര്‍ഡ്

  • By Ajith Babu
Google Oneindia Malayalam News

Makara Vilakku
കൊച്ചി: മകരവിളക്ക് ദിനത്തില്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദീപം ആദിവാസികള്‍ കാലാകാലങ്ങളായി കത്തിക്കുന്നതാണെന്ന് ദേവസ്വം ബോര്‍ഡ്. മകരജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മകരവിളക്ക് ദീപം ദിവ്യമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മകരജ്യോതി നക്ഷത്രം ആകാശത്ത് തെളിയുന്ന സമയത്ത് നടത്തുന്ന പ്രത്യേക ദീപാരധന നടത്താറുണ്ട്. അപ്പോഴാണ് മകരവിളക്ക് പൊന്നമ്പലമേട്ടില്‍ തെളിയ്ക്കുന്നത്.

ആദിവാസികളാണ് ആചാരം നടത്തിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതിന് മുന്‍പും ആദിവാസികള്‍ ഈ ആചാരം നടത്തിയിരുന്നു. വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ മകരവിളക്ക് തെളിയ്ക്കുന്നത് തടയാനാവില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. ദീപം തെളിയിക്കല്‍ നിര്‍ത്തിയാല്‍ അത് വിശ്വാസികളില്‍ ഏറെ ദു:ഖമുണ്ടാക്കും.

ഇപ്പോള്‍ ആദിവാസികള്‍ തെളിയ്ക്കുന്ന ദീപമാണെങ്കിലും ആവശ്യമെങ്കില്‍ ശാന്തിക്കാരനെ വച്ച് ദീപാരാധന നടത്താമെന്നും ബോര്‍ഡ് അറിയിച്ചു. ഇതിന് വനം, പോലീസ്, കെഎസ്ഇബി വകുപ്പുകളുടെ സഹായം ആവശ്യമാണെന്നും ഇതിന് നിര്‍ദേശം നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
In the affidavit submitted in the Kerala High Court, the Devaswom Board stated that the divine light seen at the Ponnambalamedu on the Makara Vilakku day is man-made.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X