കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോര്‍ജിയുടെ ഹെലികോപ്ടര്‍ കണ്ടെത്താനായില്ല

  • By Ajith Babu
Google Oneindia Malayalam News

Dorjee Khandu
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു ഉള്‍പ്പെടെ അഞ്ചു പേരുമായി പോയ ഹെലികോപ്റ്റര്‍ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. വ്യോമസേന ഹെലികോപ്റ്ററുകള്‍ നടത്തിയ തെരച്ചിലില്‍ കോപ്റ്റര്‍ കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ച് തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിക്കും.

മുഖ്യമന്ത്രി ദോര്‍ജിക്കു പുറമെ അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഓഫീസര്‍ യേഷി ചൊദ്ദാക്, തവാങ് എം.എല്‍.എ സെവാങ് ധോണ്ടുവിന്റെ സഹോദരി യേഷി ലാമു, ക്യാപ്ടന്‍മാരായ ജെ.ജെ ബാബര്‍, കെ.എസ്. മാലിക് എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ പത്തേകാലോടെ കാണാതായ ഹെലികോപ്റ്റര്‍ വ്യോമസേനാ കോപ്റ്ററുകള്‍ നടത്തിയ തെരച്ചിലില്‍ ഭൂട്ടാനിലെ ദാപോരിജോ എന്ന സ്ഥലത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ നിലയില്‍ കണ്ടെത്തിയതായും മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോര്‍ട്ട് വന്നു. എന്നാല്‍ അയല്‍രാജ്യമായ ഭൂട്ടാനില്‍ സുരക്ഷിതമായി ഇറങ്ങിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് തിരുത്തി. അരുണാചല്‍ ഗവര്‍ണര്‍ ജനറല്‍ (റിട്ട.) ജെ.ജെ സിംഗും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിരോധവകുപ്പു വക്താവുമാണ് മുഖ്യമന്ത്രി സുരക്ഷിതനാണെന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഇക്കാര്യം ഭൂട്ടാന്‍ നിഷേധിച്ചു. മാധ്യമങ്ങളില്‍നിന്നാണ് വിവരം അറിഞ്ഞതെന്നും തങ്ങളുടെ ഭൂപ്രദേശത്ത് ഇന്ത്യയില്‍നിന്നുള്ള ഹെലിക്കോപ്റ്ററുകളൊന്നും കടന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

വൈകുന്നേരത്തോടെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തന്നെ നിഷേധ അറിയിപ്പുകള്‍ വന്നു. ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള വൈകിട്ട് ദില്ലിയില്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 9.56 നാണ് മുഖ്യമന്ത്രി ഖണ്ഡു കയറിയ പവന്‍ഹംസ് യൂറോകോപ്റ്റര്‍ ബി 3 ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങില്‍ നിന്ന് പറന്നുയര്‍ന്നത്. 200 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനമായ ഇറ്റാനഗറില്‍ 11.30ന് ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു എന്നാല്‍, ടേക്ക്ഒഫ് ചെയ്ത് 20 മിനിട്ട് കഴിഞ്ഞപ്പോള്‍ സേലാ ചുരത്തിന് മുകളിലൂടെ പറക്കുമ്പോള്‍ വാര്‍ത്താ വിനിമയബന്ധം നഷ്ടപ്പെട്ട് കോപ്റ്റര്‍ കാണാതാവുകയായിരുന്നു.

അതോടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു എന്ന് രാജ്യത്താകെ ആശങ്ക പരന്നു. പന്ത്രണ്ടരയോടെ വിവരം കരസേനയെയും വ്യോമസേനയെയും അറിയിച്ചു. 40 മിനിട്ടിനുള്ളില്‍ അസാമിലെ തെസ്പൂരില്‍നിന്ന് രണ്ട് ചീറ്റാ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചു. അവ തേവാങ്മുതല്‍ ഇറ്റാനഗര്‍വരെയുള്ള റൂട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും മുഖ്യമന്ത്രിയുടെ കോപ്റ്റര്‍ കണ്ടെത്താനായില്ല.

കരസേനയും വ്യോമസേനയും സംസ്ഥാന പോലീസും ചേര്‍ന്ന്ഞായറാഴ്ച രാവിലെ കരമാര്‍ഗവും വ്യോമമാര്‍ഗവും വീണ്ടും തിരച്ചില്‍ തുടങ്ങുമെന്ന് അരുണാചല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ റോബിന്‍ ഹിബു അറിയിച്ചു. തിരച്ചിലിന് ഐ.എസ്.ആര്‍.ഒ.യുടെ സഹായം തേടിയിട്ടുണ്ട്.

English summary
The second day of search operations to find missing Arunachal Pradesh Chief Minister Dorjee Khandu resumed on Sunday morning with the SSB and ITBP personnel joining the Army in the massive search operation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X