കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല മെയില്‍: വനിതാ എച്ച്ആര്‍ മാനേജര്‍ പിടിയില്‍

  • By Nisha Bose
Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രതികാരം തീര്‍ക്കാനായി അശ്ലീല മെയിലുകളയച്ച വനിതാ എച്ച്ആര്‍ മാനേജര്‍ അറസ്റ്റിലായി. കൊല്‍ക്കത്തയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായ സഞ്ജുക്ത ദത്ത (32) ആണ് അറസ്റ്റിലായത്.

മിസ് ഐബിഎം എന്ന കള്ളപ്പേരിലാണ്‌ സഞ്ജുക്ത അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍ ഇന്ത്യന്‍ ഐപി സര്‍വ്വീസ് പ്രോവൈഡറുപയോഗിച്ചത് കുറ്റവാളിയെ കണ്ടെത്തുന്നത് വേഗത്തിലാക്കി.

അശോക് ഗാംഗുലിയെന്ന പ്രവാസി ഡോക്ടറായിരുന്നു കേസിലെ ഒരു പരാതിക്കാരന്‍. തന്റെ മകള്‍ക്ക് അശ്ലീല മെയിലുകള്‍ കിട്ടുന്നുവെന്ന അശോക് ഗാംഗുലിയുടെ പരാതി 2010 ലാണ് നിംത പോലീസിനു ലഭിയ്ക്കുന്നത്. റെഡിഫ് ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാജ ഇമെയില്‍ അകൗണ്ട് വഴിയാണ് മെയില്‍ വരുന്നതെന്നാണ് അശോക് ഗാംഗുലി പോലീസിനെ അറിയിച്ചത്. ഈ വ്യാജ മെയിലുകള്‍ മകളുടെ വിവാഹ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്നും അദ്ദേഹം പോലീസിനോടു പറഞ്ഞു.

തുടക്കത്തില്‍ പരാതിക്കാരന്റെ മകളുടെ ഭര്‍ത്താവിനെയാണ് പോലീസ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നതെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്നു തെളിഞ്ഞു. ജാതവ് പൂര്‍ സ്വദേശിയായ സുബങ്കര്‍ ദത്തയുടെ പേരിലുള്ള ടാറ്റ ഫോട്ടോണ്‍ കണക്ഷനാണ് കുറ്റകൃത്യത്തിനുപയോഗിയ്ക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും നിരപരാധിയാണെന്നു പോലീസിനു മനസ്സിലായി.

സഞ്ജുക്ത ഉപയോഗിച്ചിരുന്ന മറ്റൊരു കണക്ഷന്‍ മിസ് ഐബിഎം എന്ന പേരിലായിരുന്നു. ഒരു ഐബിഎം മാനേജരുടെ വിലാസമാണ് ഇതിനായി നല്‍കിയിരുന്നത്. കമ്പനി ലാപ്‌ടോപ്പാണ് പ്രതി ഉപയോഗിയ്ക്കുന്നതെന്നും വിവരം ലഭിച്ചിരുന്നു.

അന്വേഷണവുമായി മുന്നോട്ടു നീങ്ങവെയാണ് സിഐഡി സൈബര്‍ സെല്ലിന് അനുപം മാലിക് എന്ന ഐടി എന്‍ജിനീയറുടെ പരാതി ലഭിയ്ക്കുന്നത്. ഈ രണ്ടു കേസിലേയും പ്രതി ഒന്നാണെന്ന കണ്ടെത്തല്‍ കേസില്‍ നിര്‍ണ്ണായകമായി.

അശോക് ഗാംഗുലിയുടെ മകളുടെ ഭര്‍ത്താവില്‍ തത്പരയായിരുന്നതിനാലാണ് സഞ്ജുക്ത ദത്ത അശ്ലീല ഇമെയിലുകളയച്ച് അവരുടെ വിവാഹ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായി. മുന്‍പ് അനുപമുമായി സഞ്ജുക്ത ദത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. രണ്ടു പേര്‍ക്കുമെതിരെ പ്രതികാരം വീട്ടാന്‍ പ്രതി തിരഞ്ഞെടുത്ത മാര്‍ഗ്ഗം ഒന്നായിരുന്നു.

മുന്‍പ് ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന സഞ്ജുക്ത പിന്നീട് മറ്റൊരു സോഫ്റ്റ് വെയര്‍ കമ്പനിയിലേയ്ക്ക്‌ മാറിയിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോഴും കുറ്റം സമ്മതിച്ചിട്ടില്ല.

English summary
Sanjukta Dutta, a 32-year-old HR manager of a reputed software firm in Sector V, had a darker side to her otherwise soft-spoken demeanor. She took out her 'vengeance' against people by flooding them with sexually explicit e-mails and SMSes, taking a toll on the recipients' professional career.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X