കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിതെറ്റിയെത്തിയ ചക്രവര്‍ത്തിക്ക് സര്‍ജറി

  • By Ajith Babu
Google Oneindia Malayalam News

New Zealand's wayward penguin faces long swim home
വെല്ലിംഗ്ടണ്‍: തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ നിന്ന് വഴിതെറ്റിയെത്തിയ പെന്‍ഗ്വിന് ന്യൂസിലാന്റില്‍ ശസ്ത്രക്രിയ. കൂട്ടം തെറ്റി മൂവായിരത്തോളം കിലോമീറ്റര്‍ സമുദ്രത്തിലൂടെ സഞ്ചരിച്ച് എംപറര്‍ (ചക്രവര്‍ത്തി) പെന്‍ഗ്വിന്‍ വെല്ലിംഗ്ടണില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ അകലെയുള്ള പീക പീക ബീച്ചില്‍ എത്തിയത്.

തണുപ്പിന് വേണ്ടി മഞ്ഞു ശാപ്പിടുന്ന പതിവ് പെന്‍ഗ്വിനുകള്‍ക്കുണ്ട്. ന്യൂസിലാന്റിലെത്തിയയുടന്‍ മഞ്ഞാണെന്ന്് കരുതി പഞ്ചാരമണല്‍ അകത്താക്കിയതാണ് ചെറുപ്പക്കാരന്‍ പെന്‍ഗ്വിനെ കുഴപ്പത്തിലാക്കിയത്. വെല്ലിങ്ടണ്‍ മൃഗശാല അധികൃതരാണ് പുതിയ അതിഥിയുടെ പരിചരണം ഏറ്റെടുത്തിരിയ്ക്കുന്നത്

ഹോളിവുഡ് ആനിമേഷന്‍ ചിത്രമായ ഹാപ്പി ഫീറ്റിന്റെ കഥയോട് സാദൃശ്യമുള്ളതാണ് പെന്‍ഗ്വിന്റെ യാത്ര. അതുകൊണ്ടു തന്നെ അതിഥിയെ ഹാപ്പി ഫീറ്റെന്നാണ് മൃഗശാല അധികൃതര്‍ വിളിയ്ക്കുന്നത്.

300 ഗ്രാം മണലും ചെറിയ കല്ലുകളും മഞ്ഞുവാസിയുടെ ഉള്ളില്‍ ഉണ്ടെന്നാണ് എക്‌സ്‌റെ ദ്യശ്യങ്ങളില്‍ തെളിഞ്ഞത്. ഇതു പുറത്തുകളയുന്നതിനുവേണ്ടിയാണ് ഓപ്പറേഷന്‍ നടത്തിയത്. ഹാപ്പി ഫീറ്റിന്റെ നിലമെച്ചപ്പെട്ടുവെന്നും മീനും മില്‍ക്ക് ഷെയ്ക്കും കഴിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ആരോഗ്യം വീണ്ടെടുത്തതിന് ശേഷം സ്വന്തം നാടായ അന്റാര്‍ട്ടിക്കയിലേക്ക് ഒരു ഫ്രീ ട്രിപ്പിനുള്ള വകുപ്പും ഹാപ്പി ഫീറ്റിന് ലഭിയ്ക്കും. ന്യൂസിലാന്റിലെ മനുഷ്യസുഹൃത്തുക്കളാണ് യാത്രയ്ക്കുള്ള സൗകര്യമൊരുക്കുക.

English summary
A young emperor penguin won't be getting a free ride all the way back to its Antarctic home, but its human friends in New Zealand will help it get a little closer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X