കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ വന്‍ യുറേനിയം നിക്ഷേപം കണ്ടെത്തി

  • By Nisha Bose
Google Oneindia Malayalam News

രാവത്ഭട്ട: ആന്ധ്രപ്രദേശിലെ തുമ്മലപള്ളിയില്‍ വന്‍ യുറേനിയം നിക്ഷേപം കണ്ടെത്തി. ഇത് ഏതാണ്ട് 49,000 ടണ്‍ വരുമെന്നാണ് സൂചന. മുന്‍പ് ഇവിടെ ഉണ്ടെന്നു കണക്കാക്കിയിരുന്നതിന്റെ മൂന്നിരട്ടി യുറേനിയമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുറേനിയം നിക്ഷേപങ്ങളിലൊന്നാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ഇന്ത്യയ്ക്ക് രണ്ടു യുറേനിയം നിക്ഷേപങ്ങളാണുള്ളത്. ഇതു രണ്ടും ജാര്‍ഖണ്ഡിലാണ്. ആന്ധ്രയില്‍ പുതിയ യുറേനിയം നിക്ഷേപം കണ്ടെത്തിയതോടെ യുറേനിയത്തിനായി ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറഞ്ഞേക്കും.

ആണവോര്‍ജ വകുപ്പിന്റെ കീഴിലുള്ള അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റാണ് (എഎംഡി) ഇവിടെ തിരച്ചില്‍ നടത്തിയത്. 15,000 ടണ്‍ യുറേനിയം കണ്ടെത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. 1.5 ലക്ഷം ടണ്‍ കവിഞ്ഞാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ യുറേനിയം നിക്ഷേപമായി മാറും.

English summary
Indias nuclear power aspirations just got a boost thanks to a lucky find. The Department of Atomic Energy (DAE) has discovered that the upcoming uranium mine in Andhra Pradesh's Tumalapalli has close to 49,000 tonnes of uranium — three times the original estimate of the areas deposits. In fact, there are indications that the total quantity could go up to 1.5 lakh tonnes, which would make it among the largest uranium mines in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X