കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്ടിചുമക്കുന്നവരെ ഭാരവാഹികളാക്കരുത്: മുരളി

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
കോഴിക്കോട്: കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ വീതം വെയ്ക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് വട്ടിയൂര്‍കാവ് എംഎല്‍എ കെ മുരളീധരന്‍ രംഗത്ത്.

പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ വീതം വെക്കുന്ന സ്ഥിതി തുടരുകയാണ്. ചെറിയ തോതില്‍ അതാവാം. എന്നാല്‍ നന്നായി പ്രവര്‍ത്തിക്കുന്ന, ജനങ്ങളില്‍ അംഗീകാരമുള്ള കഴിവുള്ളവര്‍ വീതംവെപ്പില്‍ തഴയപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

പെട്ടി തൂക്കുന്നവരെ മാത്രം സ്ഥാനങ്ങള്‍ക്ക് പരിഗണിച്ചാല്‍, അവര്‍ കാര്യം നേടി പെട്ടിയുമായി പോകും. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ഉടന്‍ ഞാന്‍ എംഎല്‍എ ആയി. എന്നാല്‍ എന്നോടൊപ്പം നിന്ന ഒട്ടേറെ നല്ല പ്രവര്‍ത്തകര്‍ കളത്തിന് പുറത്തായി. ഇതുമനസ്സിലാക്കിയാണ് ഗ്രൂപ്പ് കുപ്പായം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്- മുരളി പറഞ്ഞു.

തന്നോടൊപ്പം നിന്നവര്‍ക്ക് സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് പട്ടിക നല്‍കിയില്ലെന്നും ഗ്രൂപ്പിന്റെ കുപ്പായം ധരിക്കാന്‍ ഇനി തന്നെ കിട്ടില്ലെന്നും മുരളി പറഞ്ഞു.

നിയമസഭയിലേക്കുള്ള ജയത്തില്‍ ശനിയാഴ്ച കോഴിക്കോട് ഡിസിസി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

നല്ല നിലയിലാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെങ്കിലും വൈസ് ചാന്‍സലര്‍ നിയമനം പോലുള്ള വിവാദം ഒഴിവാക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മുരളി പറഞ്ഞു.

English summary
Congress leader K Muraleedharan today said said UDF MLAs in the Kerala assembly should exercise caution for their actions like not being present during voting on appropriation bill as the oppositon LDF was waiting for a chance to nail them on some issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X