• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലും നിധിശേഖരം?

  • By Lakshmi

ഉഡുപ്പി: തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നും കണ്ടെത്തിയതിന് സമാനമായ അമൂല്യ നിധിശേഖരം കര്‍ണാടകയിലെ ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണക്ഷേത്രത്തിലമുണ്ടെന്ന് അഭ്യൂഹം പരക്കുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ പക്ഷേത്രത്തില്‍ ഉപദേവതയായ സുബ്രഹ്മണ്യന്‍ കുടിയിരിക്കുന്ന സ്ഥലത്തും ഭൂഗര്‍ഭ അറകളിലും മട്ടുപ്പാവിലെ അറകളിലുമായി കോടികള്‍ വിലമതിക്കുന്ന നിധി ശേഖരമുണ്ടെന്നാണ് പറയപ്പെടുന്നത്.

സന്യാസിവര്യനായിരുന്ന വാദിരാജയാണ് ക്ഷേത്രത്തില്‍ നിധി ശേഖരിച്ചുവച്ചിരിക്കുന്നതെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അക്കാലത്ത് ദില്ലി ഭരിച്ചിരുന്ന രാജാവും ഒട്ടേറെ അമൂല്യ ശേഖരങ്ങള്‍ ഉഡുപ്പി ക്ഷേത്രത്തിന് നല്‍കിയിരുന്നതായി ക്ഷേത്രത്തിലെ രേഖകളിലുണ്ടത്രേ.

പൂര്‍ണമായും വജ്രം പതിപ്പിച്ചതാണ് ഇവിടത്തെ ശ്രീകൃഷ്ണ വിഗ്രഹം. ഇതിനുതന്നെ കോടികള്‍ വിലമതിക്കും. വാദിരാജ ക്ഷേത്രാധികാരിയായിരുന്ന കാലത്തു ബ്രാഹ്മണര്‍ക്കു മാത്രമായിരുന്നു ക്ഷേത്രത്തിലേക്കു പ്രവേശനം.

അബ്രാഹ്മണര്‍ പുറത്തുനിന്നു 'കനകകിണ്ടി'യെന്ന ചെറിയൊരു ദ്വാരത്തിലൂടെ കൃഷ്ണനെ ദര്‍ശിക്കണമെന്നായിരുന്നു വ്യവസ്ഥ. ഭക്തരോട് ഇത്തരത്തില്‍ വിവേചനം കാണിക്കുന്നതില്‍ കുപിതനായ കൃഷ്ണന്‍ മുഖം തിരിച്ചു കനകകിണ്ടിയുടെ ഭാഗത്തേക്കു ദര്‍ശനം നല്‍കിയെന്നാണ് ഐതിഹ്യം. ഇപ്പോള്‍ ഇവിടെ ശ്രീകോവിലിനു പിന്‍വശത്തുകൂടിയുള്ള പ്രധാന കവാടം വഴിയാണ് കൃഷ്ണദര്‍ശനം.

എട്ടു മഠങ്ങളിലുള്ള ബ്രാഹ്മണര്‍ക്കാണു ക്ഷേത്രത്തിന്റെ ഭരണാധികാരം. ഓരോ മഠവും രണ്ടുവര്‍ഷമെന്ന കണക്കിലാണു ഭരണം നടത്തുക. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പ്രയാഗ ഉത്സവത്തിന്റെ സമാപനച്ചടങ്ങിലാണു മഠങ്ങള്‍ തമ്മിലുള്ള അധികാരക്കൈമാറ്റം.

ഓരോ കാലത്തും ക്ഷേത്രത്തിന്റെ ഭരണാധികാരച്ചുമതലയുള്ള സ്വാമിമാരെ കാണാന്‍ വരുന്നവരും വലിയതോതില്‍ സ്വര്‍ണവും വെള്ളിയും പണവുമായി കാഴ്ചദ്രവ്യങ്ങള്‍ സമര്‍പ്പിക്കാറുണ്ട്. കുറച്ചുകാലം മുമ്പുവരെ ഇവയും ക്ഷേത്രത്തിലാണു സൂക്ഷിച്ചിരുന്നത്. ഉഡുപ്പിയിലും പരിസരത്തുമായി ക്ഷേത്രത്തിനു വന്‍തോതില്‍ ഭൂമിയുമുണ്ട്.

മഠങ്ങള്‍ തമ്മില്‍ ഇടയ്ക്ക് അധികാരത്തര്‍ക്കം ഉണ്ടാകാറുണ്ടെങ്കിലും നിധി സൂക്ഷിച്ചതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങളോട് ഒരു മഠത്തിന്റെ പ്രതിനിധിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തിയതിനു പിന്നാലെ ഉഡുപ്പി ക്ഷേത്രവുമായി ബന്ധപ്പെട്ട് പഴമക്കാര്‍ പറയുന്ന നിധി സംബന്ധിച്ചു ക്ഷേത്രത്തില്‍ പരിശോധന നടത്തണമെന്ന ആവശ്യം ഭക്തര്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്.

English summary
With wealth worth over crores of rupees being unearthed from Sai Baba Ashram and Sri Ananthapadmanabha Temple, Thiruvananthapuram, wealth suspected to be stored or hidden in other temples are now the talk of the town. Sri Krishna Temple in Udupi with a history of over 800 years, is no exception to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X