കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ ഇഫക്ട്: ആന്ധ്രയില്‍ 26എംഎല്‍എമാര്‍ രാജിവച്ചു

  • By Lakshmi
Google Oneindia Malayalam News

Jagan Mohan Reddy
ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയോടു അനുഭാവം പുലര്‍ത്തുന്ന ആന്ധ്ര നിയമസഭയിലെ 26 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു.

ഇവരെകൂടാതെ, രണ്ട് ടിഡിപി എംഎല്‍എമാരും ഒരു പ്രജാരാജ്യം എംഎല്‍എയും രാജിവെച്ചിട്ടുണ്ട്. ജഗനെതിരായ സിബിഐയുടെ എഫ്‌ഐആറില്‍ അന്തരിച്ച മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ പേര് പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.

ജഗന്റെ വീട്ടില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി തീരുമാനമുണ്ടായത്. ജഗനെതിരായ സിബിഐ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് യോഗം ആരോപിച്ചിരുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജഗന്‍ക്യാമ്പ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആന്ധ്ര ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സിബിഐ ജഗന്റെ സ്വത്തിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. സംസ്ഥാന മന്ത്രി ശങ്കര്‍ റാവുവിന്റെയും മറ്റും ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) രജിസ്റ്റര്‍ ചെയ്ത സിബിഐ കഴിഞ്ഞ ദിവസം ജഗന്റെ വസ്തുവകകളില്‍ റെയ്ഡ് നടത്തിയിരുന്നു. പിതാവ് . രാജശേഖരറെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ കണക്കറ്റ് സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

English summary
YSR Congress chief YS Jagan Mohan Reddy gave another big jolt to the Congress government of Chief Minister Kiran Kumar Reddy in Andhra Pradesh on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X