കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം: അന്വേഷണം തീവ്രവാദസംഘടനകളിലേയ്ക്ക്

  • By Nisha Bose
Google Oneindia Malayalam News

Krishnakumar
തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ചതിന് പിന്നില്‍ തീവ്രവാദ സംഘടനയാണോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിയ്ക്കുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടന ഉള്‍പ്പെട്ടിട്ടുണ്ടെന്ന തരത്തില്‍ അന്വേഷണ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വാളകത്തെ അധ്യാപകനെ ആക്രമിച്ചതിന് സമാനമായ രീതിയില്‍ 2006ല്‍ കോവളത്ത് ഒരു മധ്യവയസ്‌കനും ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഒരു മുസ്ലീം തീവ്രവാദ സംഘടനയാണെന്ന് പോലീസ് സംശയിച്ചിരുന്നു. കൃഷ്ണകുമാറിനെ ആക്രമിച്ചതു പോലെ മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റിയ ശേഷം മധ്യവയസ്‌കനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവം മുന്നോട്ടുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തി.

വാളകം സംഭവം നടന്നതിന് നാലുദിവസം മുന്‍പ് അധ്യാപകന്‍ കടയ്ക്കലില്‍ എത്തിയിരുന്നുവെന്ന് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു. കടയ്ക്കല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഒരു തീവ്രവാദ സംഘടന അധ്യാപകനെ നോട്ടമിട്ടതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. അധ്യാപകന്‍ കടയ്ക്കലില്‍ പോയിട്ടില്ലെന്ന് ആവര്‍ത്തിയ്ക്കുന്നതും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നതും അന്വേഷണ സംഘത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

English summary
Police sources said that some terrorists group may involved in Valakam attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X