കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടകം നന്നാക്കാനുളള ശ്രമം പരാജയം

Google Oneindia Malayalam News

Russian
മോസ്‌കോ: സാങ്കേതികതകരാറുമൂലം ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങി കിടക്കുന്ന ബഹിരാകാശ പേടകം പ്രവര്‍ത്തനക്ഷമമാക്കാനുള്ള റഷ്യന്‍ ശാസ്ത്രജ്ഞരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ചൊവ്വ പര്യവേഷണത്തിനായി 1700 ലക്ഷം ഡോളര്‍ മുടക്കി നിര്‍മ്മിച്ച ഫോബോസ് ഗ്രൗണ്ട് ക്രാഫ്റ്റ് നിയന്ത്രണം വിട്ട്‌ ഏത് നിമിഷവും ഭൂമിയിലേക്ക് പതിച്ചേക്കുമെന്ന് ഫിസിക്‌സ്‌വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തിയ റോക്കറ്റില്‍ നിന്നു ബന്ധം വിച്ഛേദിക്കപ്പെട്ട ഉടന്‍ തന്നെ പേടകത്തിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ദൗത്യം പരാജയപ്പെട്ടുവെന്ന് ഏറെക്കുറെ ഉറപ്പാക്കിയെങ്കിലും ഇതിന്റെ ഭൂമിയിലേക്കുള്ള വീഴ്ച എങ്ങനെ ഒഴിവാക്കാനാവുമെന്ന ചിന്തയിലാണ് ശാസ്ത്രജ്ഞര്‍.

അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന വിവരമനുസരിച്ച് ഡിസംബര്‍ അവസാനം വരെ ഉപഗ്രഹം താഴേക്ക് വീഴില്ല. സോളാര്‍ പാനലുകള്‍ വിടരുന്നതിനു മുമ്പ ബാറ്ററികള്‍ പ്രവര്‍ത്തനരഹിതമായതാണ് പേടകത്തിന്റെ ഇപ്പോഴുള്ള പ്രശ്‌നം.

ഇതിലെ ഏറ്റവും അപകടകരമായ സംഗതി ഭൂമിയിലേക്കുള്ള പതനത്തെ കുറിച്ച് രണ്ടര മണിക്കൂര്‍ മുമ്പ മാത്രമേ മുന്നറിയിപ്പ് നല്‍കാനാവൂവെന്നാണ്. സ്‌പേസ് ക്രാഫ്റ്റിലെ ഇന്ധനം അത്യന്തം വിഷമുള്ളതാണ്. അവശിഷ്ടങ്ങള്‍ പതിക്കുന്നതിനേക്കാള്‍ അപകടം ഇന്ധനം ഭൂമിയില്‍ വീഴുന്നതാണ്. താഴേക്കു വീഴുകയാണെങ്കില്‍ ഭൂമിയില്‍ വന്നു പതിക്കുന്ന മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും അപകടകാരിയായ വസ്തുവായിരിക്കും ഇതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

English summary
Hopes are fading that Russian technicians will be able to fire the engines of the Phobos-Grunt spacecraft, which is currently stuck in Earth orbit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X