കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനപാതയില്‍ രാത്രിയാത്ര: പ്രശ്‌നം രൂക്ഷമാകുന്നു

  • By Lakshmi
Google Oneindia Malayalam News

Forest Highway
ബാംഗ്ലൂര്‍: ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാതയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രിയാത്ര നിരോധനത്തില്‍ കേരളവുമായി ചര്‍ച്ചക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കര്‍ണാടക സര്‍ക്കാര്‍ കത്തയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളം ആവശ്യപ്പെടുന്നപ്രകാരമുള്ള ഇളവുകള്‍ അനുവദിക്കരുതെന്നും രാത്രിയാത്രാ നിരോധനസമയം ദീര്‍ഘിപ്പിക്കണം, വാഹനസാന്ദ്രത കൂടുന്നത് വന്യജീവികള്‍ക്ക് ഭീഷണിയായതിനാല്‍ ഇളവ് നല്‍കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കത്തയച്ചിരിക്കുന്നത്.

നിരോധസമയം നവംബര്‍ 21ന് തിങ്കളാഴ്ച മുതല്‍ നീട്ടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെയാണ് നിലവില്‍ യാത്രക്ക് നിരോധനം.

ഇത്് വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെയാക്കാനാണ് നീക്കം നടക്കുന്നതെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഉടന്‍തന്നെ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കര്‍ണാടക വനംപരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നുവെന്ന വാര്‍ത്ത പുറപ്പെടുവിച്ചിരിക്കുന്നത്.

2010 ജൂണിലാണ് രാത്രിയാത്രയ്ക്ക് നിരോധനം വന്നതോടെ ബാംഗ്ലൂര്‍-കോഴിക്കോട് റൂട്ടില്‍ യാത്രചെയ്യുന്നവര്‍ ഏറെ ദുരിതമനുഭവിക്കുകയാണ്. ബദല്‍ റോഡുകള്‍ യാത്രായോഗ്യമല്ലാത്തവിധം തകര്‍ന്നതും. രാവിലെ 6മണി കഴിഞ്ഞ് ഗതാഗതം തുടങ്ങുമ്പോള്‍ ചുരം റോഡിലുണ്ടാകുന്ന ഗതാഗതപ്രശ്‌നങ്ങളുമെല്ലാം രൂക്ഷമാണ്. വന്യമൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാരത്തിന് രാത്രികാല ഗതാഗതം തടസ്സം സൃഷ്ടിക്കുന്നുവെന്ന് കാണിച്ചായിരുന്നു നിരോധനം.

English summary
Karnataka Government send a letter to Union Forest and Environmental Ministry over the night-traffic ban through Bandipur forest highway. In that letter Karnataka demanded to extend the time of traffic ban,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X