കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനദുരന്തം: എയര്‍ ഇന്ത്യക്ക് നോട്ടീസ്

  • By Ajith Babu
Google Oneindia Malayalam News

Air India
ദില്ലി: മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് 75 ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചു.

ഇരകളുടെ കുടുംബത്തിന് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമന്ന് നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുക ഒരു മാസത്തിനകം കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നോട്ടീസ്. 2010 മെയ് 22 ന് ഉണ്ടായ അപകടത്തില്‍ 158 പേരാണ് മരണമടഞ്ഞത്. ഇതില്‍ 48 പേര്‍ മലയാളികളാണ്. ഇതില്‍ 43 പേരും കാസര്‍കോട് ജില്ലക്കാരാണ്. 2010 മെയ് 22നാണ് ദുരന്തമുണ്ടായത്.

ദുബയില്‍നിന്ന് വന്ന എയര്‍ ഇന്ത്യാ വിമാനമാണ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ് തീപ്പിടിച്ച് ദുരന്തമുണ്ടായത്. രണ്ട് മലയാളികളടക്കം എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

English summary
The Supreme Court today issued notices to the Centre and Air India on a plea seeking minimum Rs 75 lakh compensation for each of the 158 victims of the May 2010 Mangalore air crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X