കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവിനെ കൊല്ലാന്‍ സയനൈഡ് നല്‍കിയെന്ന് മക്കള്‍

  • By Ajith Babu
Google Oneindia Malayalam News

തൃശൂര്‍: പിതാവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതികളായ മക്കള്‍ സുഭാഷിനേയും സുരേഷിനേയും കര്‍ണാടക പോലീസിന് കൈമാറി. ഒട്ടേറെ ക്രിമിനല്‍-മോഷണ കേസുകളില്‍ പ്രതിയായ ഒല്ലൂര്‍ വട്ടപ്പറമ്പില്‍ സുരേന്ദ്രനെ കൊന്ന കേസിലാണ് ഏഴ് വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് സംഘം രണ്ട് മക്കളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

സുരേന്ദ്രന്റെ മരണം ഉറപ്പാക്കാന്‍ പ്രതികള്‍ സയനൈഡ് കുത്തിവെച്ചിരുന്നതായി പോലീസ് പറഞ്ഞു.സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച മൃതദേഹം പിന്നീട് പുറത്തെടുത്ത് കത്തിച്ചു പുഴയില്‍ ഒഴുക്കി. മൃതദേഹം മറവ് ചെയ്യാന്‍ മോഷണക്കേസുകളിലെ പ്രതികള്‍ സഹായിച്ചെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി.

കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സുരേന്ദ്രന്‍ കര്‍ണാടകയിലെ ഷിമോഗയില്‍ ഒളിവുജീവിതം നയിച്ചുവരികയായിരുന്നു. ഇവിടെ വെച്ചാണ് മക്കള്‍ കൊല നടത്തിയത്. അതിനാലാണ് കര്‍ണാടക പോലീസിന് പ്രതികളെ കൈമാറിയത്.

English summary
he crime branch arrested two persons, Suresh and Subhash, on charges of patricide and handed them over to Karnataka police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X