കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്കിയവര്‍ മാപ്പു പറയണം: മാധവന്‍ നായര്‍

  • By Ajith Babu
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഐഎസ്ആര്‍ഒ ദേവാസ് വിവാദ കരാറിന്റെ പേരില്‍ തനിക്കും മൂന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിച്ചാല്‍ മാത്രം പോരാ രാജ്യത്തോടു മുഴുവന്‍ മാപ്പു പറയുകയും വേണമെന്ന് ജി. മാധവന്‍ നായര്‍.

ആരാണോ നിയമം ലംഘിച്ചിരിക്കുന്നത് അവരാണു മാപ്പ് പറയേണ്ടത്. തങ്ങളോടു നേരിട്ട് വിശദീകരണം തേടാതെ മാധ്യമങ്ങളോടാണ് ഇതേക്കുറിച്ചു പ്രതികരിച്ചത്. തങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു ഇത്. സത്യാവസ്ഥ പുറത്തു വരണം മാധവന്‍ നായര്‍ പറഞ്ഞു.

ഇതു രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. അവരുടെ അഭിമാനം വീണ്ടെടുത്തു നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

ശാസ്ത്രജ്ഞരുടെ വിശദീകരണം തേടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമി പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ ആരും തന്നോട് വിശദീകരണം തേടിയിട്ടില്ല. ഏതു സമയം വേണമെങ്കിലും തന്നോടു വിശദീകരണം ചോദിക്കാമെന്നും, നിലപാട് അപ്പോള്‍ അറിയിക്കുമെന്നും മാധവന്‍ നായര്‍.

English summary
Former Indian Space Research Organisation (Isro) chief G Madhavan Nair has requested Prime Minister Manmohan Singh's intervention to quash an official order barring him and three other space scientists from holding government posts over the Antrix-Devas deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X