കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണിന്റെ നിയമനം: വിഎസില്‍ നിന്നും തെളിവെടുത്തു

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ഐ.സി.ടി അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ച സഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭാ സമിതിയ്ക്കു മുമ്പില്‍പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മുന്‍ മന്ത്രി എം.എ ബേബിയും ഹാജരായി മൊഴി നല്‍കി.

രാവിലെ 10.30നാണ് വി.എസ് നിയമസഭാ മന്ദിരത്തിലെത്തി വി.ഡി സതീശന്‍ അധ്യക്ഷനായ സമിതിയ്ക്കു മുമ്പില്‍ ഹാജരായത്. വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് സമിതി അന്വേഷിയ്ക്കുന്നത്.

അരമണിക്കൂറിലധികം വി.എസില്‍ നിന്നും സമിതി തെളിവെടുത്തു. പിന്നീടായിരുന്നു എം.എ ബേബിയില്‍ നിന്ന് തെളിവെടുപ്പ് ആരംഭിച്ചത്. നേരത്തെ അരുണ്‍കുമാറില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും സമിതി തെളിവെടുത്തിരുന്നു.

വി.എസില്‍ നിന്നും എ.എം ബേബിയില്‍ നിന്നുമാണ് തെളിവെടുക്കാനുണ്ടായിരുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ സമിതി ഈ മാസം തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

English summary
Opposition Leader VS Achuthanandan today appeared before the Assembly Committee, headed by V D Satheesan, in connection with the controversy over the appointment of VA Arunkumar, son of VS, in the ICT Academy during the tenure of the LDF Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X