പ്രക്ഷോഭം തുടരുന്നു, പരിഹാരമാകാതെ അന്നന്‍ മടങ്ങി

സിറിയയിലെ സ്ഥിതി അത്യന്തം ദയനീയവും അപകടകരവുമാണ് എന്ന് കോഫി അന്നന്‍ പറഞ്ഞു. എന്നാല്‍ സമാധാന ചര്‍ച്ചകളുടെ പുരോഗതിയില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രസിഡന്റ് ബഷര്‍ അല്‍ അസദുമായി രണ്ടു തവണ ചര്‍ച്ച നടത്തിയ ശേഷമാണ് അന്നന്‍ മടങ്ങിയത്.
ചര്‍ച്ചകള്‍ക്കിടയിലും പ്രക്ഷോഭം രൂക്ഷമായിത്തന്നെ തുടരുകയാണ് സിറിയയില്‍. കോഫി അന്നന്‍ സിറിയയില്‍ എത്തിയതിനു തൊട്ടു പിന്നാലെയും സൈന്യവും പ്രക്ഷോഭകാരികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.
ഭരണകക്ഷിയുമായും, വിമതരുമായും ചര്‍ച്ച നടത്തി സിറിയയിലെ പ്രശ്‌നത്തിന് രാഷ്ട്രീയമായ പരിഹാരം കാണാം എന്ന കോഫി അന്നന്റെ ക്ഷണം വിമതര്‍ നിരസിക്കുകയായിരുന്നു.
സൈനികവത്കരണത്തെക്കാള്‍ രാഷ്ട്രീയ പരിഹാരമാണ് സിറിയയിലെ പ്രശ്‌നത്തിന് വേണ്ടതെന്ന അന്നന്റെ അഭിപ്രായത്തില്‍ വിമതര്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications