കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രവര്‍ത്തകന് നുണപരിശോധന

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിട്രേറ്റ് കോടതി അനുമതി നല്‍കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന്‌ സിപിഎം പാലൈക്കോണം ബ്രാഞ്ച് സെക്രട്ടറി ഗോപി (ശോഭി)യുടെ മൃതദേഹം കരമന ആറ്റിലെ കോട്ടയ്ക്കകം എന്ന സ്ഥലത്ത് കാണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവര്‍ത്തകനായ സാബുവിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കുന്നത്.

നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നയാളുടെ അനുമതിയുണെ്ടങ്കില്‍ മാത്രമെ ടെസ്റ്റ് നടത്താനാവൂ എന്ന കോടതി ഉത്തരവ് നിലനിന്നതാണ് നടപടികള്‍ വൈകാന്‍ കാരണമായത്. നുണപരിശോധന നടത്താനായി രണ്ടു തവണ പോലീസ് കോടതിയില്‍ അനുമതി തേടിയെങ്കിലും ഇക്കാര്യം ഉന്നയിച്ച് കോടതി അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നുണപരിശോധനയ്ക്ക് വിധേയനാവാന്‍ സാബു സമ്മതിക്കുകയായിരുന്നു. ഇത് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പോളിഗ്രാഫ് ടെസ്റ്റിന്് അനുമതി ലഭിച്ചത്.

ഗോപിയെ അവസാനമായി കണ്ടത് സാബുവാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സാബുവിന്റെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഗോപിയെ അവസാനമായി നെടുമങ്ങാട് താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് കണെ്ടന്നായിരുന്നു സാബു പൊലീസിന് നല്‍കിയ മൊഴി.

എന്നാല്‍ ഗോപിയുടെ മൊബൈല്‍ ഫോണ്‍ പറണേ്ടാട് എക്‌സേഞ്ചിനു കീഴിലുള്ള മൊബൈല്‍ ടവറിലാണ് അവസാനമായി പ്രവര്‍ത്തിച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഗോപിയുടെ മൊബൈലിലേയ്ക്ക് വന്ന കോളുകളുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ കൂടുതല്‍ തവണയും സാബുവാണ് ഗോപിയെ വിളിച്ചതെന്ന് തെളിഞ്ഞു. എന്നാല്‍ എന്തിനാണ് ഗോപിയെ വിളിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സാബുവിന് കഴിഞ്ഞില്ല എന്നതും സംശയത്തിനിടയാക്കി.

English summary
Thiruvanathapuram Chief Judicial Magistrate Court gave the permission to conduct polygraph test for CPM activist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X