കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍പാപ്പ ക്യൂബയില്‍ വിപ്ലവ ചത്വരത്തില്‍ കുര്‍ബാന

  • By Ajith Babu
Google Oneindia Malayalam News

Benedict arrives in Cuba in footsteps of John Paul
സാന്റിയാഗോ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ക്യൂബന്‍ പര്യടനം ആരംഭിച്ചു. ക്യൂബയിലെത്തിയ പോപ്പിനെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ സ്വീകരിച്ചു.

14 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പ്പാപ്പ ക്യൂബ സന്ദര്‍ശിക്കുന്നത്. 1998ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഇതിനു മുന്‍പ് ക്യൂബ സന്ദര്‍ശിച്ചത്. ക്യൂബയിലെത്തിയ ബെനഡിക്റ്റ് പതിനാറാമന്‍ ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തെ അനുസ്മരിച്ചു.

ജീവകാരുണ്യത്തിനുവേണ്ടിയുള്ള തീര്‍ഥാടനത്തിന്റെ പാതയിലാണ് താനെന്ന് പോപ്പ് സ്വീകരണവേളയില്‍ പറഞ്ഞു. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും അനുരഞ്ജനത്തിനും വേണ്ടി താന്‍ പ്രാര്‍ഥിക്കും.

ക്യൂബന്‍ ജനതയോട് തന്റെ ഐക്യം പ്രകടിപ്പിച്ച പോപ്പ് പിന്നീട് സാന്റിയാഗോയിലെ വിപ്ലവ ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. പ്രസിഡന്റ കൗള്‍ കാസ്‌ട്രോ ഉള്‍പ്പെടെ പതിനായിരങ്ങളാണ് ബലിയില്‍ പങ്കെടുത്തത്.

നേരത്തെ, മാര്‍പാപ്പയ്ക്ക് വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സോഷ്യലിസ്റ്റ് രാജ്യമായ ക്യൂബ മതത്തിന് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുമെന്നും കത്തോലിക്കാ സഭയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

പ്രസിഡന്റ കാസ്‌ട്രോയുമായി പിന്നീട് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന പോപ്പ്, പക്ഷേ രാജ്യത്തിന്റെ പരമാധ്യക്ഷനും മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ, ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന വെനസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് എന്നിവരെ സന്ദര്‍ശിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

English summary
Pope Benedict XVI arrived in Cuba on Monday in the footsteps of his more famous predecessor, gently pressing the island's longtime communist leaders to push through "legitimate" reforms their people desire, while also criticizing the excesses of capitalism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X