കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരബ്ജിത്ത്: പേരുമാറിയതല്ല മാറ്റിയതെന്ന് സംശയം

  • By Nisha Bose
Google Oneindia Malayalam News

sarabjit singh,
ദില്ലി: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ്ങിനെ മോചിപ്പിക്കാനുള്ള തീരുമാനം അവസാന നിമിഷം മാറിയതിന് പിന്നില്‍ തീവ്രവാദി സംഘടനയെന്ന് സംശയം. സരബ്ജിത്തിന്റെ മോചനത്തെ എതിര്‍ത്ത തീവ്രവാദി സംഘടനകളുടെ സ്വാധീനം മൂലമാവാം അവസാന നിമിഷം തീരുമാനം മാറ്റിയതെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രയോടെയാണ് പാക് ടെലിവിഷന്‍ ചാനലുകള്‍ സരബ്ജിത്തിനെ മോചിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ ചാനലുകളും വാര്‍ത്ത സംപ്രേക്ഷണം ചെയ്തു.

പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ വാര്‍ത്ത ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് മോചിപ്പിക്കുന്നത് സരബ്ജിത്തിനെയല്ല മറിച്ച് പഞ്ചാബിലെ ഫിദ്ദെ ഗ്രാമക്കാരനായ സുര്‍ജിത് സിങ്ങിനെയാണെന്ന് ഫര്‍ഹത്തുള്ള ബാബര്‍ തിരുത്തിയത്.

എന്നാല്‍ സരബ്ജിത്തിന്റെ മോചനം മാറിമറിഞ്ഞതിന് പിന്നില്‍ മറ്റു ചില കാരണങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 1990ല്‍ ലാഹോറിലും മുള്‍ട്ടാനിലും 14 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പരയില്‍ പ്രതിയെന്നാരോപിച്ചാണ് സരബ്ജിത്തി(49)നെ പാകിസ്താന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

സരബ്ജിത്തിന്റെ മോചനവാര്‍ത്ത വന്നതിനുപിന്നാലെ പാകിസ്താനിലെ ജമാ അത്തെ ഇസ്‌ലാമി, ജമാ അത്തുദ്ദവ എന്നീ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

മുംബൈ ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിനെ തെളിവൊന്നും കൂടാതെ ഇന്ത്യ ശിക്ഷിച്ചു. സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട പാകിസ്താനികളുടെ കാര്യത്തിലും ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ സരബ്ജിത്തിനെ വിട്ടയക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു സംഘടനകളുടെ ആരോപണം. ഇതിനെ തുടര്‍ന്നാണ് പാക് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായതെന്നാണ് റിപ്പോര്‍ട്ട്.

English summary
The report on the midnight drama, which saw another lifer called Surjeet Singh being released instead of Sarabjit,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X