കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്-പ്രതാപന്‍ തര്‍ക്കം പ്രതിസന്ധിയുണ്ടാക്കില്ല

  • By Nisha Bose
Google Oneindia Malayalam News

 AK Antony
തിരുവനന്തപുരം: ചീഫ് വിപ്പ് പിസി ജോര്‍ജും ടിഎന്‍ പ്രതാപന്‍ എംഎല്‍എയും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിലോ യുഡിഎഫിലോ യാതൊരു വിധ പ്രതിസന്ധിയ്ക്കും ഇടയാക്കില്ലെന്ന് കേന്ദ്ര മന്ത്രി എകെ ആന്റണി. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഉമ്മന്‍ചാണ്ടിയുടേയും കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിലാവും ചര്‍ച്ച നടത്തുകയെന്നും ആന്റണി പറഞ്ഞു.

എന്നാല്‍ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. ടിഎന്‍ പ്രതാപന്‍ എംഎല്‍എയ്‌ക്കെതിരെ പിസി ജോര്‍ജ് നടത്തിയ സമുദായ പരാമര്‍ശമാണ് വിവാദമായത്.

നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇടപെടേണ്ടെന്നാണ് പിസിജോര്‍ജ് പറഞ്ഞത്. ധീവര സമുദായാംഗമായ ടിഎന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ജോര്‍ജിന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയും ശാസ്ത്ര സാഹിത്യകാരന്‍ ആര്‍ വി ജി മേനോനും അഭിപ്രായപ്പെട്ടു. അധികാരക്കസേരയിലിരുന്ന് എന്തും പറയാമെന്ന് പിസി ജോര്‍ജ് കരുതരുത്. ജോര്‍ജിന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതും അസ്വാസ്ഥ്യമുണ്ടാക്കുന്നതുമാണെന്നും സുഗതകുമാരി പറഞ്ഞു.

ജോര്‍ജിന്റെ സമുദായ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ ടിഎന്‍ പ്രതാപന്‍ എംഎല്‍എ നിങ്ങളെ പോലെയുള്ള കൊതിയന്മാരുടെ കണ്ണും കൈയ്യുമെത്തുന്നിടത്ത് ഞങ്ങള്‍ വരുമെന്നും പ്രതാപന്‍ മുന്നറിയിപ്പ് നല്‍കി.

English summary
AK Antony said that the dispute between TN Prathapan and PC George won't affect UDF.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X