സര്‍ക്കാറിനുള്ള പിന്തുണ തൃണമൂല്‍ പിന്‍വലിച്ചു

  • Posted By:
Subscribe to Oneindia Malayalam
Mamata
ദില്ലി: യുപിഎ മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചു. ഡീസല്‍ വിലവര്‍ധിപ്പിക്കാനും ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുമുള്ള മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണിത്.

ഞങ്ങള്‍ പിന്തുണ പിന്‍വലിക്കുകയാണ്. പാര്‍ട്ടിയുടെ മന്ത്രിമാര്‍ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണും. വെള്ളിയാഴ്ച മൂന്നുമണിയോടെ രാജിക്കത്തുകള്‍ കൈമാറും-പാര്‍ട്ടി എംപിമാരുടെ യോഗത്തിനുശേഷം പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി അറിയിച്ചു.

മുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. സര്‍ക്കാറിന് എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ ആറു മന്ത്രിമാരും രാജിവെയ്ക്കും. ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ തനിച്ചു പോരാടും. അതേ സമയം ഡീസല്‍ വിലവര്‍ധന മൂന്നു രൂപയാക്കി കുറയ്ക്കുകയും സബ്‌സിഡിയോടെയുള്ള ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 12 ആയി ഉയര്‍ത്തുകയും ചെയ്താല്‍ തീരുമാനം പുനപ്പരിശോധിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

മമത ബാനര്‍ജി ഉയര്‍ത്തിയ വിഷയങ്ങളെ ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്. യുപിഎ സര്‍ക്കാറിന്റെ സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ പിന്‍വലിക്കുന്നതിന് മമത 72 മണിക്കൂര്‍ സമയപരിധി നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്താത്തതിനെ തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

English summary
Trinamool Congress, the second biggest constituent of the UPA, today dealt a major blow to the Manmohan Singh government when it decided to withdraw its support on the issue of petroleum price hike, FDI in retail and corruption
Please Wait while comments are loading...