കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎയ്ക്ക് മുലായത്തിന്റെ പിന്തുണ

  • By Ajith Babu
Google Oneindia Malayalam News

Mulayam Singh
ദില്ലി: വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനായി യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പ്രഖ്യാപിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനോട് യോജിപ്പില്ല. ഇടക്കാല തിരഞ്ഞെടുപ്പുണ്ടായാല്‍ ബി.ജെ.പി അധികാരത്തില്‍ വരും. ഇതൊഴിവാക്കാന്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കും. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2014ല്‍ മാത്രമെ തിരഞ്ഞെടുപ്പ് ഉണ്ടാകേണ്ടതുള്ളൂ. യു.പി.എ സര്‍ക്കാരിനെ താഴെയിറക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുലായം വ്യക്തമാക്കി.

എന്നാല്‍ ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എസ്പി എതിര്‍ക്കും. വിഷയത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയാറാകില്ല. എസ്പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ചില്ലറ വ്യാപാര മേഖലയില്‍ കുത്തകകളെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

2014ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി ഭൂരിപക്ഷം നേടുമെന്ന് മുലായം പറഞ്ഞു. മുന്നണിയെ ആര് നയിക്കുമെന്നത് പിന്നീട് തീരുമാനിയ്ക്കുമെന്നും മുലായം പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനം എടുത്തതോടെ കോണ്‍ഗ്രസ് എസ്പിയുടെ പിന്തുണ പ്രതീക്ഷിച്ചാണ് മുന്നോട്ട് നീങ്ങിയത്. സമാജ്‌വാദി പാര്‍ട്ടി യുപിഎയ്ക്ക് പുറത്തുനിന്നും പിന്തുണ നല്‍കിവരികയായിരുന്നു. മുലായം സിങില്‍ വിശ്വാസമര്‍പ്പിച്ചാണ് മമതയുമായി ഒരുതരത്തിലുള്ള ചര്‍ച്ചയ്ക്കും കോണ്‍ഗ്രസ് വഴങ്ങാതിരുന്നത്. എസ്പിയുടെ പിന്തുണ ലഭിച്ചതിനാല്‍ പാര്‍ലമെന്റില്‍ യുപിഎയ്ക്ക് പ്രതിസന്ധി മറികടക്കാം.

English summary
Samajwadi Party chief Mulayam Singh Yadav on Friday said he will continue supporting the Congress-led UPA government and will not force mid-term polls on the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X