കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപദ്രവിച്ച കെഎസ് യുക്കാരന് സുനന്ദ മാപ്പുനല്‍കി

  • By Ajith Babu
Google Oneindia Malayalam News

Sunanda Pushkar
തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശി തരൂരിന് നല്‍കിയ സ്വീകരണത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ ഉപദ്രവിച്ചത് 19 വയസ്സുകാരനായിരുന്നെന്ന് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍.

അതേസമയം, മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ അയാള്‍ കോണ്‍ഗ്രസുകാരനല്ല. അയാളും കുടുംബവും മാപ്പുപറഞ്ഞതിനാലാണ് പൊലീസില്‍ പരാതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. പൊലീസ് അയാളുടെ ഭാവി നശിപ്പിക്കുമെന്ന് ബന്ധുക്കള്‍ കേണപേക്ഷിച്ചതുകൊണ്ടാണ് പൊറുത്തത്' ഒരു ഇംഗ്‌ളീഷ് വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുനന്ദ പറഞ്ഞു.

അപമാനിച്ചയാളെ തല്ലിയെന്ന വാര്‍ത്തയോട് സുനന്ദയുടെ പ്രതികരണം ഇങ്ങനെ: 'ഞാന്‍ ചെയ്തത് ശരിയാണെന്ന് കരുതുന്നു. നൂറ്റാണ്ടുകളായി എല്ലാം സഹിച്ച് നില്‍ക്കുകയാണല്ലോ സ്ത്രീകളുടെ രീതി. കേരളത്തിലെ സ്ത്രീകള്‍ ഇപ്പോള്‍ എന്നെ അഭിനന്ദിക്കുകയാണ്. ഞാന്‍ റോള്‍മോഡലാണെന്നാണ് അവര്‍ പറയുന്നത്.' കയറിപ്പിടിച്ചയാളെ തല്ലിയില്ലെന്നും ഇയാളുടെ കൈ തട്ടി മാറ്റുക മാത്രമാണ് ചെയ്തതെന്നും സുനന്ദ പറഞ്ഞു

ചാക്ക ഐടിഐയിലെ വിദ്യാര്‍ഥിയായ 19കാരന്‍ വീട്ടുകാര്‍ക്കൊപ്പമാണ് ശശി തരൂരിനെയും സുനന്ദെയയും നേരില്‍ കാണാനെത്തിയത്. വിദ്യാര്‍ഥിയും കുടുംബാംഗങ്ങളും കരഞ്ഞുകൊണ്ടാണ് മാപ്പപേക്ഷിച്ചത്. ഇതേത്തുടര്‍ന്നാണ് കേസ് നല്‍കേണ്ടെന്ന് ഇരുവരും തീരുമാനിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല ഉപദ്രവിച്ചതെന്ന് സുനന്ദ പറഞ്ഞെങ്കിലും ചാക്ക ഐടിഐയിലെ കെഎസ് യു പ്രവര്‍ത്തകനാണ് 19കാരനെന്ന് വ്യക്തമായിട്ടുണ്ട്.

സുനന്ദയോട് അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരാണ് വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞത്. വിദ്യാര്‍ഥിയുടെ ഭാവി കണക്കിലെടുത്ത് ക്ഷമിക്കണമെന്ന് പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റിയും അഭ്യര്‍ഥിച്ചിരുന്നു.

അഭിമുഖത്തില്‍ മോഡിയുടെ പരാമര്‍ശങ്ങളെക്കുറിച്ചും സുനന്ദ പ്രതികരിച്ചു. '50 കോടിയുടെ കാമുകിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അധിക്ഷേപിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇക്കാര്യത്തില്‍ ഗുജറാത്തിലെ സ്ത്രീകള്‍ വോട്ടുകൊണ്ട് പ്രതികരിക്കണം. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതില്‍ ഒരു കുറ്റബോധവുമില്ലാത്ത മോഡി എന്നോട് ക്ഷമ പറയുമെന്ന് കരുതുന്നില്ല' കന്നുകാലി ക്‌ളാസുപോലുള്ള ശശി തരൂരിന്റെ പ്രയോഗങ്ങളോട് തനിക്ക് പൂര്‍ണമായും യോജിപ്പില്ലെന്നും സുനന്ദ പറഞ്ഞു. 'അദ്ദേഹത്തോട് കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് എപ്പോഴും പറയാറുണ്ട്.സുനന്ദ പറഞ്ഞു.

English summary
On the issue of a youth misbehaving with her at Thiruvananthapuram airport yesterday, she said it was not a Congress worker who did it. "As the young man apologised I had decided not to press any charge," Sunanda Puskar said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X