കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സര്‍ക്കാരിന് ചാനല്‍ തുടങ്ങാനാവില്ല

  • By വിജേഷ്‌
Google Oneindia Malayalam News

Kerala TV
ദില്ലി: സംസ്ഥാന സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേരിട്ട് ചാനല്‍ തുടങ്ങാനാവില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. പുതിയ ചാനല്‍ തുടങ്ങാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് വാര്‍ത്താവിതരണ വകുപ്പ് സെക്രട്ടറി ഉദയകുമാര്‍ വര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. .

നിലവിലുള്ള നിയമമനുസരിച്ചാണ് ഈ നിബന്ധന. ചാനല്‍ തുടങ്ങാന്‍ നടപടികള്‍ തുടങ്ങിയ യു.ഡി.എഫ് സര്‍ക്കാര്‍ അതിന്റെ ചുമതലക്കാരനായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാമിനെ ഈയിടെ നിയമിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ നയപരിപാടികളും ജനക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് എത്തിയ്ക്കുകയെന്ന പേരിലായിരുന്നു ചാനല്‍ തുടങ്ങാനുള്ള നീക്കം കേരള സര്‍ക്കാര്‍ നടത്തിയത്.

അതിനിടെ കേബിള്‍ ടി.വി വിതരണ മേഖലയിലെ കുത്തക നിയന്ത്രിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി അറിയിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ടെലികേം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിട്ടുണ്ട്.

കേബിള്‍ ടി.വി ശൃംഖലയും ഡി.ടി.എച്ചും ചില കമ്പനികള്‍ മാത്രം കുത്തകയാക്കുന്നത് അഭിലഷണീയമല്ല. കുത്തകവത്കരണത്തിലൂടെ പ്രേക്ഷകരുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ നിഷേധമാണ് നടക്കുന്നത്.

വന്‍ നഗരങ്ങളില്‍ നടപ്പാക്കിയ കേബിള്‍ ടി.വി ഡിജിറ്റലൈസേഷന്‍ മറ്റിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനൊപ്പം കുത്തക നിയന്ത്രണത്തിനുള്ള നടപടികളുമുണ്ടാകും. ജനങ്ങള്‍ക്ക് വേണ്ടത് കാണാനുള്ള അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയും അധികാരവുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മാധ്യമങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിയ്ക്കുന്നില്ലെന്നും സ്വയം നിയന്ത്രണമാണ് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

English summary
Newly appointed Information and Broadcasting Minister Manish Tiwari today made it clear that he has no intention of any governmental regulation of media and maintained that "self regulation is the best regulation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X