കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബ് വധം: മുംബൈയില്‍ പടക്കം പൊട്ടിച്ച് ആഘോഷം

  • By Nisha Bose
Google Oneindia Malayalam News

Kasab
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബിന്റ വധശിക്ഷയെ സ്വാഗതം ചെയ്ത് മുംബൈവാസികള്‍. നാലു വര്‍ഷം വൈകിയെങ്കിലും തങ്ങള്‍ക്ക് നീതി ലഭിച്ചുവന്നാണ് ഇവര്‍ പറയുന്നത്.

കസബിന്റെ കേസില്‍ വാദം നടക്കുന്ന സമയത്ത്് ബോംബെ കോടതിയിലും വിചാരണകോടതിയിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച ഉജ്വല്‍ നീഗം കസബിന്റെ വധശിക്ഷ നടപ്പാക്കിയതില്‍ താന്‍ സംതൃപ്തനാണെന്ന് അറിയിച്ചു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികകല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.

കസബിന് തൂക്കുമരത്തിലേറ്റിയതില്‍ തങ്ങള്‍ ആഹ്ലാദിക്കുന്നുവെന്ന് തെക്കന്‍ മുംബൈയില്‍ നിന്നുള്ള മുസ്ലീം സമുദായാംഗങ്ങള്‍ അറിയിച്ചു. പടക്കം പൊട്ടിച്ചാണ് കസബിന്റെ വധശിക്ഷയിലുള്ള സന്തോഷം ഇവര്‍ പങ്കു വച്ചത്. കസബിന്റെ ഫോട്ടോകള്‍ കത്തിച്ചാണ് ചിലര്‍ ഈ വാര്‍ത്തയെ വരവേറ്റത്.

കസബും മറ്റ് ഒന്‍പത് പാക് തീവ്രവാദികളും ചേര്‍ന്ന് 2008 നവംബര്‍ 26ന് രാത്രി നടത്തിയ ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
The execution of 26/11 Mumbai terror attack convict Mohammad Ajmal Amir Kasab in the wee hours on Wednesday by the Maharashtra government has been welcomed by people from different walks of life in Mumbai.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X