വീണ്ടും കടുവ:നാട്ടുകാര്‍ ഉപവാസ സമരത്തില്‍

ഇതോടെ രണ്ടാഴ്‌ചായി തുടരുന്ന കടുവാ ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടത് ഇരുപതോളം വളര്‍ത്ത് മൃഗങ്ങളാണ്. കടുവ ആക്രമണത്തിന് പരിഹാരമായി കടുവയെ വെടിവെച്ചു കൊല്ലാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തീരുമാനമായെങ്കിലും ഇതുവരെ കടുവയെ കണ്ടെത്താനായിട്ടില്ല.
മൂന്നു ദിവസങ്ങളോളം കടുവയെ വെടിവെച്ചിടാനായി തിരച്ചില്‍ നടത്തി. നൂറിലധികം പേര്‍ അടങ്ങുന്ന സംഘം മൂന്ന് വ്യത്യസ്‌ത സംഘങ്ങളായി തിരിഞ്ഞ് സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ എന്നീ പ്രദേശത്തെ വനമേഖലകളില്‍ കടുവയ്‌ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എന്നാല്‍ കടുവയുടെ കാല്‍പാടുകളും, വിസര്‍ജ്യവും സംഘത്തിന് കാണാനിയിട്ടുണ്ട്. അതിനാല്‍ പരിസരത്ത് എവിടെയോ തന്നെ കടുവ ഉണ്ടെന്നാണ് സംഘത്തിന്റെ നിഗമനം.
വ്യത്യസ്‌ത സ്ഥലങ്ങളിലായി അഞ്ച് കെണിയാണ് കടുവയെ കുടുക്കാന്‍ വേണ്ടി ഒരുക്കിയിരിക്കുന്നത്.
അതേസമയം ഇത്രയൊക്കെ സംഭവിച്ചിട്ടും കടുവയെ കുടുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടി ഉണ്ടായില്ല എന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. പ്രധിഷേധം അറിയിച്ചുകൊണ്ട് ശനിയാഴ്‌ച സംയുക്ത സര്‍വ്വകക്ഷി യോഗത്തിന്റെ ഉപവാസ സമരം ശനിയാഴ്‌ച നടക്കുന്നുണ്ട്.












Click it and Unblock the Notifications