കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം-കായംകുളം പാസഞ്ചര്‍ പാളം തെറ്റി

  • By Shabnam Aarif
Google Oneindia Malayalam News

Train
ആലപ്പുഴ: എറണാകുളം - കായംകുളം പാസഞ്ചര്‍ തീവണ്ടി പാളം തെറ്റി. യാത്രക്കാര്‍ക്ക്‌ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌. ആലപ്പുഴ റയില്‍വെ സ്റ്റേഷന്‌ സമീപം ആണ്‌ പാളം തെറ്റിയത്‌.

തീവണ്ടിയുടെ ബോഗികളെ പരസ്‌പരം ബന്ധിപ്പിക്കുന്ന കപ്ലിങ്‌ വേര്‍പെട്ടതാണ്‌ തീവണ്ടി പാളം തെറ്റാന്‍ കാരണമായത്‌. ഓടിക്കൊണ്ടിരിക്കെ തീവണ്ടിയില്‍ നിന്നും ഒരു ബോഗി വേര്‍പ്പെട്ടു പോവുകയായിരുന്നു.

ഈ വേര്‍പ്പെട്ട ബോഗി വളരെ കാലപ്പഴക്കം ചെന്നതാണ്‌. തീവണ്ടി ഓടിക്കൊണ്ടിരുന്നപ്പോള്‍ ഈ ബോഗിയിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക്‌ അസ്വാഭാവികത അനുഭവപ്പെട്ടിരുന്നതായും, ബോഗി വൈബ്രേറ്റ്‌ ചെയ്‌തിരുന്നതായും യാത്രക്കാര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

ബോഗി തീവണ്ടിയില്‍ നിന്നും വേര്‍പ്പെട്ടത്‌ സ്‌റ്റേഷനോട്‌ അടുത്തുകൊണ്ടിരിക്കുമ്പോള്‍ സമയത്തായിരുന്നതാണ്‌ വന്‍ അപകടം ഒഴിവാകാന്‍ കാരണമായത്‌. കാരണം ഈ സമയത്ത്‌ തീവണ്ടിക്ക്‌ വേഗത നന്നേ കുറവായിരുന്നു.

അപകടത്തെ തുടര്‍ന്ന്‌ തീവണ്ടി ആലപ്പുഴ റയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്‌. ചുരുങ്ങിയത്‌ 4 മണിക്കൂര്‍ എങ്കിലും കഴിയാതെ ഈ തീവണ്ടിക്ക്‌ യാത്ര പുനരാരംഭിക്കാന്‍ സാധിക്കില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌.

English summary
Derailment of Eranakulam - Kayamkulam Passenger train causes mess but no injury is reported. The derailment happened near Alappuzha Railway Station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X