പാക് പ്രധാനമന്ത്രി അജ്മീരിലെത്തുന്നു

  • Posted By: Staff
Subscribe to Oneindia Malayalam
Raja Parvez Ashraf
ദില്ലി: പാകിസ്താന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫ് ഇന്ത്യയിലെത്തുന്നു. മാര്‍ച്ച് 9ന് ശനിയാഴ്ചയാണ് അഷ്‌റഫ് രാജ്യത്തെത്തുന്നത്. മാര്‍ച്ച് 16ന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി അജ്മീറിലെ ക്വാജ മൊയ്‌നുദ്ദീന്‍ ദര്‍ഗ്ഗയില്‍ പ്രാര്‍ത്ഥനയ്ക്കായിട്ടാണ് അഷ്‌റഫ് എത്തുന്നത്. ദര്‍ഗ്ഗയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ അദ്ദേഹം പങ്കെടുക്കും.

അഷ്‌റഫിനെ സ്വീകരിക്കാനായുള്ള സുരക്ഷാ സജ്ജീവകരണങ്ങളെല്ലാം അജ്മീറില്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ സന്ദര്‍ശനവേളയില്‍ അഷ്‌റഫുമായി ഇന്ത്യന്‍ ഭരണകൂടം ഔദ്യോഗികചര്‍ച്ചകളൊന്നും നടത്തുന്നില്ല. ദര്‍ഗ്ഗ സന്ദര്‍ശം കഴിഞ്ഞാല്‍ അഷ്‌റഫ് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഒരാഴ്ച മുമ്പാണ് അഷ്‌റഫ് ദര്‍ഗ്ഗ സന്ദര്‍ശനത്തിനായി സൗകര്യമൊരുക്കണമെന്ന ആവശ്യം നയതന്ത്രജ്ഞര്‍ വഴി ഇന്ത്യന്‍ സര്‍ക്കാറിന് മുന്നില്‍ വച്ചത്. തുടര്‍ന്ന് ദില്ലിയിലെ അധികൃതര്‍ അദ്ദേഹത്തിന് സന്ദര്‍ശനാനുമതി നല്‍കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് അഷ്‌റഫ് അജ്മീറില്‍ എത്തുന്നത്.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ മൃഗീയമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു ഔദ്യോഗിക ചര്‍ച്ചയ്ക്ക് രണ്ട് ഭരണകൂടങ്ങളും തയ്യാറാവാത്തതെന്നാണ് സൂചന. 2012ല്‍ ഏപ്രിലില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദ്ദാരി അജ്മീറിലെ ദര്‍ഗ്ഗ സന്ദര്‍ശിച്ച സമയത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അദ്ദേഹത്തെ തന്റെ വസതിയിലേയ്ക്ക് ക്ഷണിച്ചിരുന്നു.

ഫെബ്രുവരിയില്‍ പാക് ഹൈകമ്മീഷണര്‍ വാജിദ് ഷഗസുല്‍ ഹസന്‍ ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ അഷ്‌റഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പാകിസ്താന്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ശരിയായ ദിശയിലാണെന്നും പറഞ്ഞിരുന്നു.

English summary
In a significant development - and one which comes against the run of play - Pakistan Prime Minister Raja Pervez Ashraf will visit India on Saturday,
Please Wait while comments are loading...