കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലൂടെ പരാതി; പൂവാലന്മാര്‍ അകത്തായി!

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ സഹായത്തോടെ സ്ത്രീകളെ ശല്യം ചെയ്തവരെ പൊലീസ് അറസ്റ്റുചെയ്തു. ബാംഗ്ലൂരിലാണ് സംഭവം നടന്നത്. മാര്‍ച്ച് 9ന് ശനിയാഴ്ച രണ്ട് യുവതികളെ റോഡില്‍ അപമാനിച്ചവരെയാണ് ഫേസ്ബുക്ക് ഫോട്ടോയുടെ സഹായത്തോടെ ബാംഗ്ലൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തിനിടെ യുവതികളുടെ സുഹൃത്ത് ഇവരുടെ ഫോട്ടോ പകര്‍ത്തുകയും മാര്‍ച്ച് 11ന് തിങ്കളാഴ്ച ബാംഗ്ലൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഫോട്ടോയുടെ സഹായത്തോടെ രണ്ടുപേരെയും പൊലീസ് മാര്‍ച്ച് 13ന് ബുധനാഴ്ച പിടികൂടി.

പെണ്‍കുട്ടികളുടെ സുഹൃത്ത് ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കില്‍ ഒരു കുറിപ്പും നല്‍കിയിരുന്നു. ബാംഗ്ലൂരിലെ റഹേജ റസിഡന്‍സിയിലെ ട്രാഫിക് സിഗ്നലില്‍ നി്ന്നും ഞാന്‍ സുഹൃത്തക്കളായ പെണ്‍കുട്ടികള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്നു. അപ്പോഴാണ് രണ്ട് യുവാക്കള്‍ ബൈക്കിലെത്തി പെണ്‍കുട്ടികളെ അപമാനിയ്ക്കാന്‍ ശ്രമിച്ചത്. അമസയ്ത്ത ഞാന്‍ അവരുടെ രണ്ടുപേരുടെയും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിന്റെയും ഫോട്ടോ എടുത്തു. ഈ വിവരങ്ങള്‍ വച്ച് അവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ തെളിവുനല്‍കാന്‍ പെണ്‍കുട്ടികളും തയ്യാറാണ്- എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം നല്‍കിയിരുന്ന കുറിപ്പ്.

Eve teasing: Photo posted on Faceboobk

ബുധനാഴ്ച വൈകുന്നേരം ബാംഗ്ലൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു. ഈ രണ്ടുപേരെയും തിരിച്ചറിയുകയും അവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സന്തോഷത്തോടെ അറിയിയ്ക്കുന്നു. അവരെ ചോദ്യം ചെയ്തുകഴിഞ്ഞ് മേല്‍നടപടികള്‍ സ്വീകരിക്കും.

എന്തായാലും ഫേസ്ബുക്ക് പൊലീസിന് നാനാതരം തലവേദനകള്‍ ഉണ്ടാക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ സഹായങ്ങള്‍ ചെയ്യുന്ന അവസരങ്ങളും ഇപ്പോള്‍ കുറവല്ല. ബാംഗ്ലൂര്‍ പൊലീസിന്റെ ഫേസ്ബുക്ക് പേജ് വളരെ സജീവമാണ്, അതുപോലെതന്നെ ദില്ലി, കൊല്‍ക്കത്ത സിറ്റി പൊലീസും ഫേസ്ബുക്കിലൂടെ ജനങ്ങള്‍ക്ക് പരാതിയും മറ്റും പോസ്റ്റ് ചെയ്യാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.

English summary
Two individuals, who reportedly harassed two women in Bangalore on last Saturday before zipping away on their motorbike, were picked up by the Bangalore City Police with the help of a Facebook photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X