അടുത്ത അധ്യയന വര്‍ഷം ഓപ്പണ്‍ ബുക്ക് പരീക്ഷ

കുട്ടികളുടെ ഓര്‍മ്മശക്തിമാത്രം പരീക്ഷിക്കുന്ന നിലവിലെ പരീക്ഷാ രീതിയില്‍ നിന്ന് മാറി പ്രായോഗിക തലത്തിലുള്ള പഠനമാണ് ഓപ്പണ്‍ ബുക്ക് പരീക്ഷയുടെ പ്രത്യേക. രാജ്യത്ത് വിദ്യാഭ്യാസ വിപ്ലവത്തിന് പ്രതീക്ഷയിലാണ് ഈ നവീന സമ്പ്രദായം വഴിയൊരുക്കുമെന്നാണ് സിബിഎസ്ഇ പ്രതീക്ഷിയ്ക്കുന്നത്.
ഒന്‍പത്, പത്ത് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും സിബിഎസ്ഇ ഈ സന്പ്രദായം നടപ്പാക്കും. എന്നാല്‍ പ്‌ളസ് ടു തലത്തില്‍ ബയോളജി, ഇക്കണോമിക്‌സ്, ജിയോഗ്രഫി, ഇംഗ്‌ളീഷ് വിഷയങ്ങള്‍ക്ക് മാത്രമേ ഓപ്പണ്‍ ബുക്ക് പരീക്ഷ അനുവദിയ്ക്കുകയുള്ളു.
പരീക്ഷയ്ക്ക് നാലു മാസം മുന്‍പേ എല്ലാ വിഷയങ്ങളുടേയും വിശദാംശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കും. ഇതില്‍ നിന്നാവും എല്ലാ ചോദ്യങ്ങളും തയ്യാറാക്കുക. തിയറിക്ക് പകരമായി പ്രായോഗികതയിലൂന്നിയാവും ചോദ്യങ്ങള്‍. കാര്യങ്ങള്‍ മനസിലാക്കുക, സന്ദര്‍ഭത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക, ചിന്താശക്തി വര്‍ദ്ധിപ്പിക്കുക, കാര്യങ്ങള്‍ വിശകലനം നടത്തുക, അറിവ് പ്രയോഗത്തില്‍ വരുത്തുക എന്നിവയെല്ലാം ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ പരിശോധിക്കപ്പെടും.
കാര്യക്ഷമതയുള്ള നിരന്തര മൂല്യനിര്‍ണയം, അദ്ധ്യാപകര്‍ക്ക് തുടര്‍ച്ചയായ പരിശീലനം, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭീതി അകറ്റാന്‍ കൗണ്‍സലിംഗ് എന്നിവയും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തും.












Click it and Unblock the Notifications