കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ലിവ് ഇന്‍ ബന്ധത്തിന് നിയമപരിരക്ഷ

  • By Lakshmi
Google Oneindia Malayalam News

Live in relationship
ജബല്‍പൂര്‍: നിയമപരമായി വിവാഹം ചെയ്യാതെ ഒരുമിച്ച് ജീവിയ്ക്കുന്ന സ്ത്രീയ്ക്കും പുരുഷനും നിയമപരിരക്ഷ നല്‍കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. ലൈംഗികപീഡനത്തിനിരയായവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുക, കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കളില്‍ ഒരാള്‍ക്ക് രണ്ട് വര്‍ഷത്തെ അവധി അനുവദിയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുള്‍പ്പെടെന്നു വനിതാ നയത്തിലെ കരടിലാണ് ലിവ് ഇന്‍ ബന്ധത്തിന് നിയമസാധുത നല്‍കാനുള്ള നിര്‍ദ്ദേശവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അധികം താമസിയാതെ തിരഞ്ഞെടുപ്പ് നടക്കാനിരക്കുന്ന മധ്യപ്രദേശില്‍ വനിതാ വോട്ടര്‍മാരെയും യുവജനങ്ങളെയും പ്രീണിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ വനിതാ നയത്തില്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടുത്തെ വനിതാ കമ്മിഷന്‍ നേരത്തേ തന്നെ ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ലിവ് ഇന്‍ ബന്ധങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നിര്‍ദ്ദേശം. പുരുഷന്‍ ഇത്തരം ബന്ധം വേണ്ടെന്ന് വെയ്ക്കുന്നതോടെ സ്ത്രീയ്ക്ക് സാമൂഹികവും സാമ്പത്തികവുമായി സുരക്ഷിതത്വം ഇല്ലാതാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇവയെ നിയമപരിധിയില്‍ കൊണ്ടുവരേണ്ടതുണ്ട്.

ഇതുകൂടാതെ ദളിത്, ആദിവാസി മേഖലകളില്‍ പലതരം ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരാകുന്നുണ്ടെന്നും, ഇപ്പോഴും സ്ത്രീകളെ ഇരകളാക്കുന്ന തരത്തിലുള്ള പല അനാചാരങ്ങളും ഇത്തരം മേഖലകളില്‍ നിലനില്‍ക്കുന്നുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ഉപമ റായ് പറഞ്ഞു.

നിയമപരമായ വിവാഹത്തിലേതുപോലെതന്നെ ലിവ് ഇന്‍ ബന്ധത്തില്‍ നിന്നും പിന്‍മാറുമ്പോളും പങ്കാളി മരിയ്ക്കുമ്പോഴും സ്ത്രീയ്ക്ക് വിധവയെന്ന നിലയ്ക്കും വിവാഹമോചിതയെന്നനിലയ്ക്കും ലഭിയ്ക്കുന്ന എല്ലാ പരിരക്ഷയും നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് വനിതാ നയത്തിന്റെ കരടിലുള്ളത്.

English summary
Live in relationships are set to get official sanction in Madhya Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X