കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്തുമെന്ന്‌ നവാസ്

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉണ്ടാവണമെന്ന നിയുക്ത പാക്കിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രസ്താവന ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പരസ്പര വിശ്വാസമില്ലായിമ ഇല്ലാതാക്കുന്നത് സംബന്ധിച്ച് മന്‍മോഹന്‍സിങുമായി സംസാരിച്ചെന്നും തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നവാസ് ഷരീഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം മന്‍മോഹന്‍സിങ്ങും നവാസ് ഷരീഫും ഫോണില്‍ സംസാരിച്ചിരുന്നു. സത്യപ്രതിജ്ഞയില്‍ അദ്ദേഹം പങ്കെടുക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഈ കൂടികാഴ്ച്ചയിലൂടെ കാശ്മീര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സമാധാനപരമായി ഒത്തുതീര്‍പ്പില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും നവാസ് പറഞ്ഞു.

Nawaz Sharif

ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള പരസ്പര ഭയം കണക്കിലെടുക്കേണ്ടതുണ്ട്. അടുത്തകാലത്തായി ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെട്ടിരുന്നുവെങ്കിലും പരസ്പരമുള്ള സംശയം ഇതിന് തടസ്സമായിക്കൊണ്ടിരിക്കയാണെന്നും നവാസ് ഷരീഫ് പറഞ്ഞു. വിജയകരമായി തെരഞ്ഞടുപ്പ് പൂര്‍ത്തിയാക്കിയതിന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും പാക്കിസ്ഥാനെ അഭിനന്ദിച്ചു. യുഎയുമായും ബന്ധം മെച്ചപ്പെടുത്തുമെന്നും നവാസ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷവും പാക്കിസ്താനില്‍ ബോംബാക്രമണങ്ങള്‍ തുടരുകയാണ്. തിങ്കളാഴ്ച്ച തെക്കു പടിഞ്ഞാറന്‍ നഗരമായ ക്വറ്റയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.

English summary
Nawaz Sharif's decision to invite PM Manmohan Singh to Pakistan a positive step: US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X