കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ വില: പവന് 120 രൂപ വീണ്ടും കുറഞ്ഞു

  • By Aswathi
Google Oneindia Malayalam News

Gold
കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,485 രൂപയുമാണ് നിലവിലുള്ള സ്വര്‍ണ വില. ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് ചൊവ്വാഴ്ച്ച സ്വര്‍ണ വില വന്‍ കുതിച്ചു ചാട്ടം നടത്തിയിരുന്നു. പവന് 20,000 രൂപയായിരുന്നു ചൊവ്വാഴച്ചത്തെ സ്വര്‍ണ വില. ഗ്രാമിന് 60 രൂപയും കൂടിയിരുന്നു. നിക്ഷേപകര്‍ സ്വര്‍ണ വില കുറഞ്ഞപ്പോള്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിയതായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണ വില കൂടാന്‍ കാരണം.

ആഗോള വിപണിയിലെ വില ഇടിവും വര്‍ധനവുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാവാന്‍ കാരണം. ഓഹരി വിപണിയിലെ മുന്നേറ്റവും ഇടിവും സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നു. അക്ഷയ ത്രിതീയയ്ക്ക് ശേഷം താഴോട്ട് മാത്രം പോയിരുന്ന സ്വര്‍ണ വില ചൊവ്വാഴ്ച്ച കുത്തനെ ഉയര്‍ന്നത് വ്യാപാരികള്‍ക്ക് നേരിയ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും വില താഴോട്ടു തന്നെയാണ് പോകുന്നത്.

വിവാഹ സീസണില്‍ സ്വര്‍ണത്തിന് വില ഇടിയുന്നത് കേരളത്തിലെ ജനങ്ങളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിക്കുന്നത്. സ്വര്‍ണ വിലയില്‍ ഇനിയും ഇടിവ് വരാന്‍ സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്. വില ഇനിയും ഇടിയുന്നത് സ്വര്‍ണ വ്യാപാരികളെ അങ്കലാപ്പിലാക്കുകയാണ്.

English summary
Gold price is again down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X