കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാസംവിധായകന്‍ എസ് കൊന്നനാട് അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

ചെന്നൈ: മലയാള സിനിമകള്‍ക്ക് കലാവിരുന്നൊരുക്കിയ പ്രശസ്ത കലാ സംവിധായകന്‍ എസ് കൊന്നനാട് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈ മുഗളിവക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. കൊന്നനാടിന്റെ കരവിരുതിലൂടെയാണ് മലയാള സിനിമയില്‍ കലാസംവിധാനത്തിന്റെ പ്രാധാന്യം ആദ്യമായി പുറംലോകമറിയുന്നത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ കൊന്നനാട് ഛായാഗ്രഹണ സഹായിയാണ് സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് എ വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയത്തിലൂടെ കലാസംവിധായകനായി എത്തിയ കൊന്നനാട് 500 ഓളം ചിത്രങ്ങള്‍ക്കു വേണ്ടി കലാവിരുന്നൊരുക്കി. സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രം ഒരുക്കികൊണ്ട് സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

മലയാലത്തിന്റെ ആദ്യ കളര്‍ ചിത്രമായ ചെമ്മീന്‍, ആദ്യ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പു, ആദ്യ 70എംഎം ചിത്രമായ പടയോട്ടം തുടങ്ങി മലയാള സിനിമയ്ക്ക് ചരിത്രമെഴുതിയ സിനിമകള്‍ക്കൊക്കെ കൊന്നനാടിന്റെ സ്പര്‍ശമുണ്ടായിരുന്നു. നിര്‍മാല്യം എന്ന ചിത്രത്തിന്റെ കലാ സംവിധാനം ഏറെ പ്രശസ്തി നേടി.

നീലക്കുയില്‍ , അലാവുദ്ദീനും അത്ഭുത വിളക്കും, കള്ളിച്ചെല്ലമ്മ, രാത്രി വണ്ടി, രമണന്‍ അങ്ങനെ നീളും ആ കലാകാരന്‍ മലയാളികള്‍ക്കൊരുക്കിയ കലാവിരുന്ന്. ആകാശ കോട്ടയിലെ സുല്‍ത്താന്‍എന്ന സിനിമയ്ക്കും എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നാലുകെട്ട് എന്ന ടെലിവിഷന്‍ സീരിയലിനും വേണ്ടിയാണ് അവസാനമായി പ്രവര്‍ത്തിച്ചത്.

എംടിയുടെ നാലുകെട്ടിനെ ആസ്പദമാക്കി ഒരുക്കിയ സീരിയലിന്റെ കലാസംവിധാനത്തിന് സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചു.

English summary
The Malayalam art director S Konnanad passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X