കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരദ് ദ്രാവിഡ് എന്ന ആരാധ്യനായ പിതാവ്

Google Oneindia Malayalam News

ബാംഗ്ലൂര്‍: മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റിലെ ഏറ്റവും വലിയ ജെന്റില്‍മാന്‍മാരില്‍ ഒരാള്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിനെ ഇങ്ങനെയാക്കിത്തീര്‍ത്തതില്‍ അച്ഛന്‍ ശരദ് ദ്രാവിഡിന് വലിയ പങ്കുണ്ട്. എന്തും പറയാനും ചെയ്യാനും പ്രോത്സാഹിപ്പിച്ചും മക്കളെ ന്യായീകരിച്ചും മാത്രം ജീവിക്കുന്ന അച്ഛനമ്മമാരെ നമ്മള്‍ ക്രിക്കറ്റില്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് ലോകത്തിന് എക്കാലത്തും അഭിമാനിക്കാന്‍ പോന്ന ഒരു കളിക്കാരനെ സമ്മാനിച്ചു എന്ന ധന്യതയിലാണ് ശരദ് ദ്രാവിഡ് തന്റെ ജീവിതത്തിന് തിരശ്ശീലയിടുന്നത്.

ബാംഗ്ലൂര്‍ ഇന്ദിരാനഗറിലെ സ്വവസതിയില്‍ വെച്ചായിരുന്നു ശരദ് ദ്രാവിഡിന്റെ അന്ത്യം. 79 വയസ്സായിരുന്നു അദ്ദേഹത്തിന്. കിസാന്‍ ജാം ജീവനക്കാരനായിരുന്നു മുന്‍പ് അദ്ദേഹം. അച്ഛന്റെ ഈ ജോലിയാണ് രാഹുല്‍ ദ്രാവിഡിന് കളിക്കളത്തില്‍ ജ്യാമി എന്ന വിളിപ്പേര്. പുഷ്പ ദ്രാവിഡാണ് ഭാര്യ. രാഹുല്‍ ദ്രാവിഡിന് പുറമേ വിജയ് ദ്രാവിഡ് എന്നൊരു മകന്‍ കൂടിയുണ്ട് ഇവര്‍ക്ക്.

1995 - 96 ല്‍ ദ്രാവിഡ് ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതാണ് തന്റെ ജീവിതത്തിലെ അഭിമാനകരമായ മുഹൂര്‍ത്തം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഒരിക്കല്‍ പോലും ചീത്തപ്പേര് കേള്‍പ്പിക്കാത്ത രാഹുല്‍ അച്ഛന്റെ പ്രിയപ്പെട്ട മകനായിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ചെന്നൈയില്‍ ആശുപത്രിയിലായപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇന്ത്യയിലേക്ക് പറന്നു രാഹുല്‍. ക്രിക്കറ്റ് താരങ്ങള്‍ക്ക് കുടുംബം അത്ര പ്രധാനപ്പെട്ടതല്ല എന്നൊരു ചിന്താഗതിയുണ്ട്, എന്നാല്‍ രാഹുല്‍ അങ്ങനെയായിരുന്നില്ല. - ശരദ് ദ്രാവിഡ് ഒരിക്കല്‍ പറഞ്ഞു.

രാഹുല്‍ കുടുംബത്തോടൊപ്പം

രാഹുല്‍ കുടുംബത്തോടൊപ്പം

അച്ഛന്‍ ശരദ് ദ്രാവിഡിനും അമ്മ പുഷ്പയ്ക്കുമൊപ്പം രാഹുല്‍ ദ്രാവിഡ്

മകന്റെ അച്ഛന്‍

മകന്റെ അച്ഛന്‍

ലോകക്രിക്കറ്റിലെ ഏറ്റവും മാന്യനായ കളിക്കാരന്റെ അച്ഛനെന്നതില്‍ ശരദ് ദ്രാവിഡ് അഭിമാനിച്ചിരുന്നു.

ഭാഗ്യവാനായ അച്ഛന്‍

ഭാഗ്യവാനായ അച്ഛന്‍

ദ്രാവിഡിന്റെ ലോര്‍ഡ്‌സിലെ അരങ്ങേറ്റമായിരുന്നു തന്റെ ജീവിതത്തിലെ അഭിമാനകരമായ മുഹൂര്‍ത്തം എന്ന് ശരദ് ദ്രാവിഡ് പറഞ്ഞിട്ടുണ്ട്.

ഭാര്യയ്‌ക്കൊപ്പം

ഭാര്യയ്‌ക്കൊപ്പം

ഭാര്യ പുഷ്പ ദ്രാവിഡിനൊപ്പം ശരദ് ദ്രാവിഡ്

ജാമ്മി ദ്രാവിഡ്

ജാമ്മി ദ്രാവിഡ്

കിസാന്‍ ജാം ജീവനക്കാരനായിരുന്ന അച്ഛന്‍ കാരണമാണ് രാഹുല്‍ ദ്രാവിഡിന് കളിക്കളത്തില്‍ ജ്യാമി എന്ന വിളിപ്പേര് കിട്ടിയത്.

ദ്രാവിഡ്

ദ്രാവിഡ്

കറകളഞ്ഞ അര്‍പ്പണബോധവും കഠിനാധ്വാനവും ദ്രാവിഡ് പഠിച്ചത് അച്ഛനില്‍ നിന്നാണ്.

English summary
Former India captain Rahul Dravid's father Sharad Dravid passed away at their residence in Bangalore on Wednesday, July 3.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X