കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

നല്ല പെരുമാറ്റം കൊണ്ട് പലരും നമ്മുടെ ഹൃദയം കീഴടക്കാറുണ്ട്. ഇന്ന് എല്ലാവരുടെ കൈയിലും മൊബൈല്‍ ഫോണാണ്. ഫോണ്‍ ഉപയോഗിക്കുന്നതും മാന്യമായ ചില രീതികളുണ്ട്.

തീര്‍ച്ചയായും ഈ കാര്യങ്ങളെന്താണെന്ന് അറിഞ്ഞുവെയ്ക്കുന്നത് ഏറെ നല്ലതാണ്. എന്താണ് ഈ മൊബൈല്‍ മാനേഴ്‌സ്?

കൂടെയുള്ളവരെ മാനിക്കണം

കൂടെയുള്ളവരെ മാനിക്കണം

ഒരാളുമായി ഗൗരവമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ കോള്‍ വന്നാല്‍ അയാളുടെ അനുമതി ഇല്ലാതെ ഫോണ്‍ എടുക്കരുത്. എടുത്താലും അതു വേഗം കട്ട് ചെയ്യണം.

അലറി വിളിയ്ക്കരുത്

അലറി വിളിയ്ക്കരുത്

സാധാരണ സംസാരിക്കുന്നതിന്റെ മൂന്നു മടങ്ങ് ശബ്ദമുയര്‍ത്തിയാണ് പലരും ഫോണില്‍ സംസാരിക്കുന്നത്. എപ്പോഴും സ്വന്തം ശബ്ദത്തെ കുറിച്ച് ബോധം വേണം

ഭക്ഷണം കഴിയ്ക്കുമ്പോള്‍

ഭക്ഷണം കഴിയ്ക്കുമ്പോള്‍

ഭക്ഷണം കഴിയ്ക്കുന്ന അവസരങ്ങളില്‍ മൊബൈല്‍ ഫോണെടുത്ത് മേശപ്പുറത്ത് വെയ്ക്കരുത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിയ്ക്കാന്‍ പോകുമ്പോള്‍ ഫോണ്‍ സൈലന്‍ഡ് മോഡിലാണെന്ന് ഉറപ്പ് വരുത്തണം

നിശബ്ദത പാലിക്കണം

നിശബ്ദത പാലിക്കണം

ആരാധാനാലയങ്ങള്‍, ലൈബ്രറി, മരിച്ച വീട്, കലാവേദികള്‍ തുടങ്ങി നിശ്ശബ്ദത നിഷ്‌കര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ അത് നിര്‍ബന്ധമായും പാലിക്കണം.

വോയ്‌സ് മെയില്‍ ഉപയോഗിക്കാം

വോയ്‌സ് മെയില്‍ ഉപയോഗിക്കാം

ഒരു ടീമിനൊപ്പം നല്ല കമ്പനിയായിരിക്കുന്ന സമയത്ത് അനാവശ്യ കോളുകള്‍ക്ക് വോയ്‌സ് മെയിലിലൂടെ മറുപടി നല്‍കാം.

വെയ്റ്ററെ വെയ്റ്റ് ചെയ്യിക്കരുത്

വെയ്റ്ററെ വെയ്റ്റ് ചെയ്യിക്കരുത്

ഹോട്ടലിലെത്തി കഴിഞ്ഞാല്‍ ഫോണ്‍ കോള്‍ അറ്റന്റ് ചെയ്ത് വെയ്റ്ററെ കാത്തുനില്‍പ്പിക്കരുത്. അത്യാവശ്യമാണെങ്കില്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് പോകണം.

ഡ്രൈവ് ചെയ്യുമ്പോള്‍ എസ്എംഎസ് വേണ്ട

ഡ്രൈവ് ചെയ്യുമ്പോള്‍ എസ്എംഎസ് വേണ്ട

എസ്എംഎസ് എന്നത് അത്ര അത്യാവശ്യമുള്ള സംഗതിയല്ല. അതുകൊണ്ട് വണ്ടിയോടിക്കുമ്പോള്‍ എസ്എംഎസ് അയയ്ക്കാന്‍ ശ്രമിക്കരുത്.

കേള്‍ക്കുന്നത് ഒരു ഭാഗം

കേള്‍ക്കുന്നത് ഒരു ഭാഗം

നമ്മള്‍ സംസാരിക്കുന്നത് മറ്റുള്ളഴര്‍ കേള്‍ക്കുന്നുണ്ട്. അതേ സമയം അപ്പൂറത്ത് സംസാരിക്കുന്നത് കേള്‍ക്കുന്നുമില്ല. ഈ ബോധം എപ്പോഴും വേണം. അപ്പുറത്തിരിക്കുന്നയാള്‍ തെറി വിളിയ്ക്കുമ്പോള്‍ അതിനുള്ള മറുപടിയും ഈ ബോധത്തില്‍ നിന്നായിരിക്കണം.

ഭാഷ ശ്രദ്ധിക്കണം

ഭാഷ ശ്രദ്ധിക്കണം

എത്ര അടുത്ത കൂട്ടുകാരനായാലും അവനോട് ഫോണിലൂടെ സംസാരിക്കുന്ന കാര്യം മാന്യമായിരിക്കണം. കാരണം നിങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകും.

അകലം പാലിക്കണം

അകലം പാലിക്കണം

ഒരു ഗ്രൂപ്പിലാണ് നില്‍ക്കുന്നതെങ്കില്‍ ചുരുങ്ങിയത് മൂന്നു മീറ്റര്‍ അകലത്തിലേക്ക് മാറി നിന്ന് ഫോണില്‍ സംസാരിക്കുന്നതാണ് നല്ലത്.

English summary
Cellphones are ubiquitous and research shows that although most users think they have good mobile manners, many people report being irritated or annoyed by the use of the phones in public places.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X