കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതത്തിന്റെ അവസാനമല്ല ഇത്: മുംബൈ പെണ്‍കുട്ടി

Google Oneindia Malayalam News

മുംബൈ: കൂട്ടബലാത്സംഗത്തിന് ഇരയായ 23 കാരിയെപ്പറ്റി രാജ്യം വേവലാതിപ്പെടുകയാണ്. എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറയുന്നത് നോക്കൂ. ഇതെന്റെ ജീവിതത്തിന്റെ അവസാനമല്ല. യഥാര്‍ത്ഥ ജീവിതത്തിലേക്ക് ഞാന്‍ ഉടനെ തിരിച്ചുവരും. എത്രയും വേഗം ജോലിക്ക് പോയിത്തുടങ്ങണം എന്നാണ് തന്റെ ആഗ്രഹം.

രാജ്യം തന്നെയോര്‍ത്ത് കരയുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെയാണ് 23 കാരിയായ ഈ ഫോട്ടോജേര്‍ണലിസ്റ്റ് ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്. തന്നെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പെണ്‍കുട്ടി സ്‌ന്തോഷം പ്രകടിപ്പിച്ചു. പിടിയിലായവര്‍ക്ക് കനത്ത ശിക്ഷ നല്‍കണം എന്ന് ആശുപത്രി കിടക്കയില്‍ നിന്നും പെണ്‍കുട്ടി പറഞ്ഞു.

mumbai protest

രാജ്യത്ത് മറ്റൊരു സ്ത്രീക്കും തന്റെ അവസ്ഥ ഉണ്ടാകരുത് എന്നും തന്നെ പീഡിപ്പിച്ചവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം എന്നും പെണ്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി വി വാര്‍ത്തകളിലൂടെയാണ് അക്രമികളുടെ അറസ്റ്റ് വിവരങ്ങളും തന്നെ പിന്തുണച്ചുകൊണ്ട് രാജ്യമെങ്ങും നടക്കുന്ന പ്രകടനങ്ങളും മറ്റും പെണ്‍കുട്ടി കണ്ടത്.

തന്നെ പീഡിപ്പിച്ചവരെ പിടികൂടാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്ക് സഹായം നല്‍കാനും പെണ്‍കുട്ടിക്ക് സാധിച്ചു. പെണ്‍കുട്ടിയില്‍ നിന്നും സുഹൃത്തില്‍ നിന്നും കിട്ടിയ നിര്‍ണായക വിവരങ്ങളാണ് അക്രമികളെ പിടികൂടാന്‍ സഹായകമായത് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഗസ്ത് 22 വ്യാഴാഴ്ചയാണ് ഫോട്ടോജേര്‍ണലിസ്റ്റായ പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കേസിലെ അഞ്ച് പ്രതികളെയും പോലീസ് ഇതിനോടകം അറസ്റ്റുചെയ്തുകഴിഞ്ഞു.

English summary
"Rape is not the end of life. I want strictest punishment for all the accused and want to join duty as early as possible" - Mumbai gang rape victim said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X